സഞ്ജു മാത്രമല്ല, രാജസ്ഥാന്‍ റോയല്‍സിന്റെ എല്ലാ താരങ്ങളും പുറത്ത്; ന്യൂയോര്‍ക്കില്‍ എതിരാളികളോട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇന്ത്യ
T20 world cup
സഞ്ജു മാത്രമല്ല, രാജസ്ഥാന്‍ റോയല്‍സിന്റെ എല്ലാ താരങ്ങളും പുറത്ത്; ന്യൂയോര്‍ക്കില്‍ എതിരാളികളോട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th June 2024, 7:56 pm

 

 

2024 ടി-20 ലോകകപ്പില്‍ ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ന്യൂയോര്‍ക്കിലെ ഈസ്റ്റ് മെഡോയില്‍ നടക്കുന്ന മത്സരത്തില്‍ അയര്‍ലന്‍ഡാണ് എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. നേരത്തെ ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരം കളിച്ച അതേ ഗ്രൗണ്ടില്‍ തന്നെയാണ് ഇന്ത്യ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്.

ഹര്‍ദിക് പാണ്ഡ്യയടക്കം നാല് പേസര്‍മാരെയും അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നീ സ്പിന്‍ ഓള്‍ റൗണ്ടര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പിലെ ആദ്യ മത്സരത്തിന് പടയൊരുക്കുന്നത്.

സഞ്ജു സാംസണ്‍ പുറത്തിരിക്കുന്ന മത്സരത്തില്‍ റിഷബ് പന്താണ് വിക്കറ്റ് കീപ്പര്‍. സഞ്ജുവിന് പുറമെ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ യശസ്വി ജെയ്‌സ്വാള്‍, യൂസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കും ആദ്യ ഇലവനില്‍ ഇടം നേടാന്‍ സാധിച്ചില്ല. കുല്‍ദീപ് യാദവും ഇലവന് പുറത്താണ്.

 

ടോസ് നേടിയാല്‍ തങ്ങളും ബൗളിങ് തന്നെ തെരഞ്ഞെടുക്കുമെന്നാണ് ഐറിഷ് നായകന്‍ പോള്‍ സ്‌റ്റെര്‍ലിങ്ങും പറഞ്ഞത്.

സ്റ്റെര്‍ലിങ്, ലോര്‍കന്‍ ടക്കര്‍, ആന്‍ഡ്രൂ ബാല്‍ബിര്‍ണി, ജോഷ്വ ലിറ്റില്‍ എന്നിവരുടെ കരുത്തിലാണ് അയര്‍ലന്‍ഡ് ഇറങ്ങുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

അയര്‍ലന്‍ഡ് പ്ലെയിങ് ഇലവന്‍

പോള്‍ സ്‌റ്റെര്‍ലിങ് (ക്യാപ്റ്റന്‍), ആന്‍ഡ്രൂ ബാല്‍ബിര്‍ണി, ലോര്‍കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ടെക്ടര്‍, കര്‍ട്ടിസ് കാംഫര്‍, ജോര്‍ജ് ഡോക്രെല്‍, , ഗാരത് ഡെലാനി, മാര്‍ക് അഡയര്‍, ബാരി മക്കാര്‍ത്തി, ജോഷ്വ ലിറ്റില്‍, ബെഞ്ചമിന്‍ വൈറ്റ്.

Content Highlight: T20 World Cup 2024: IND vs IRE: India won the toss and elect to field