| Saturday, 29th June 2024, 7:47 pm

കലാശപ്പോരാട്ടത്തിലെ നിര്‍ണായക ടോസ് ഭാഗ്യം ഇന്ത്യക്ക്; രാജസ്ഥാന്‍ റോയല്‍സ് താരങ്ങളാരും തന്നെ കളത്തിലിറങ്ങാത്ത ലോകകപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിന്റെ ഫൈനലില്‍ ടോസ് നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്യും. ഈ ഗ്രൗണ്ടില്‍ ഇതിന് മുമ്പ് തങ്ങള്‍ കളിച്ചതാണെന്നും ആദ്യം ബാറ്റ് ചെയ്യുക എന്നതാണ് മികച്ച തീരുമാനമെന്നും രോഹിത് പറഞ്ഞു. ടോസ് വിജയിച്ചാല്‍ തങ്ങളും ബാറ്റിങ് തന്നെ തെരഞ്ഞെടുക്കുമെന്നാണ് സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഏയ്ഡന്‍ മാര്‍ക്രവും പറഞ്ഞത്.

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 68 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് 16.3 ഓവറില്‍ വെറും 103 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

അതേസമയം, ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാനെതിരെ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ സൗത്ത് ആഫ്രിക്കയെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക.

ഇതാദ്യമായാണ് സൗത്ത് ആഫ്രിക്ക ഒരു ഐ.സി.സി ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. ഇതിന് മുമ്പ് ഏഴ് തവണ സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നെങ്കിലും സകലതിലും തോല്‍വിയായിരുന്നു ഫലം.

ഇരുടീമുകളും സെമിയിലെ അതേ ടീമിനെ തന്നെയാണ് കളത്തിലിറക്കുന്നത്.

ഈ ലോകകപ്പില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയ മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ക്കും കളത്തിലിറങ്ങാന്‍ സാധിച്ചിട്ടില്ല. സഞ്ജു സാംസണ് പുറമെ യശസ്വി ജെയ്‌സ്വാളിനും യൂസ്വേന്ദ്ര ചഹലിനുമാണ് ഒറ്റ മത്സരത്തില്‍ പോലും കളിക്കാന്‍ സാധിക്കാതെ പോയത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ക്വീന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്‌സ്, ഏയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹെന്റിക് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ആന്റിക് നോര്‍ക്യ, തബ്രായിസ് ഷംസി.

Also Read അര്‍ജന്റീനക്ക് വീണ്ടും തിരിച്ചടി; മെസിക്ക് പിന്നാലെ ടീമിന്റെ നെടുംതൂണും പുറത്ത്

Also Read റൊണാൾഡോയും കൂട്ടരും ഒന്ന് സൂക്ഷിച്ചോ! പ്രീക്വാർട്ടറിൽ പോർച്ചുഗലിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി

Also Read രോഹിത്തിന്റെ യോഗ്യത ഇതാണ്, ആറ് മാസം മുമ്പ് അവനോട് ചെയ്തത് ഓര്‍മയുണ്ടോ; രോഹിത് ശര്‍മയെ പ്രശംസിച്ച് ഗാംഗുലി

Content highlight: T20 World Cup 2024: Final: IND vs SA: India won the toss and elect to bat first

We use cookies to give you the best possible experience. Learn more