ടി-20 ലോകകപ്പിന്റെ ഫൈനലില്‍ ടോസ് നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്യും. ഈ ഗ്രൗണ്ടില്‍ ഇതിന് മുമ്പ് തങ്ങള്‍ കളിച്ചതാണെന്നും ആദ്യം ബാറ്റ് ചെയ്യുക എന്നതാണ് മികച്ച തീരുമാനമെന്നും രോഹിത് പറഞ്ഞു. ടോസ് വിജയിച്ചാല്‍ തങ്ങളും ബാറ്റിങ് തന്നെ തെരഞ്ഞെടുക്കുമെന്നാണ് സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഏയ്ഡന്‍ മാര്‍ക്രവും പറഞ്ഞത്.
🇿🇦 🆚 🇮🇳, #T20WorldCup 2024 Final, it doesn’t get any better 🤩
ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 68 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് 16.3 ഓവറില്‍ വെറും 103 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
അതേസമയം, ആദ്യ സെമിയില്‍ അഫ്ഗാനിസ്ഥാനെതിരെ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ സൗത്ത് ആഫ്രിക്കയെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക.
ഇതാദ്യമായാണ് സൗത്ത് ആഫ്രിക്ക ഒരു ഐ.സി.സി ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. ഇതിന് മുമ്പ് ഏഴ് തവണ സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നെങ്കിലും സകലതിലും തോല്‍വിയായിരുന്നു ഫലം.
ഇരുടീമുകളും സെമിയിലെ അതേ ടീമിനെ തന്നെയാണ് കളത്തിലിറക്കുന്നത്.
ഈ ലോകകപ്പില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയ മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങള്‍ക്കും കളത്തിലിറങ്ങാന്‍ സാധിച്ചിട്ടില്ല. സഞ്ജു സാംസണ് പുറമെ യശസ്വി ജെയ്‌സ്വാളിനും യൂസ്വേന്ദ്ര ചഹലിനുമാണ് ഒറ്റ മത്സരത്തില്‍ പോലും കളിക്കാന്‍ സാധിക്കാതെ പോയത്.