2024 ടി-20 ലോകകപ്പിലെ 25ാം മത്സരത്തില്‍ ഇന്ത്യ യു.എസ്.എയെ നേരിടുകയാണ്. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് എ-യിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് പരസ്പരമേറ്റുമുട്ടുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എതിരാളികളെ ബാറ്റിങ്ങിനയച്ചു. മോനങ്ക് പട്ടേലിന്റെ അഭാവത്തില്‍ ആരോണ്‍ ജോണ്‍സാണ് യു.എസ്.എയെ നയിക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യു.എസ്.എ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടി. 23പന്തില്‍ 27 റണ്‍സ് നേടിയ നിതീഷ് കുമാറും 30 പന്തില്‍ 24 റണ്‍സടിച്ച സ്റ്റീവന്‍ ടെയ്‌ലറുമാണ് യു.എസ്.എയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് നാല് വിക്കറ്റ് നേടിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യ രണ്ടും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി.
നാല് ഓവര്‍ പന്തെറിഞ്ഞ് ഒമ്പത് റണ്‍സ് മാത്രം വഴങ്ങിയാണ് അര്‍ഷ്ദീപ് നാല് വിക്കറ്റ് നേടിയത്. 2.25 എന്ന മികച്ച എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
ഇതോടെ ഒരു ചരിത്ര നേട്ടമാണ് അര്‍ഷ്ദീപ് സിങ്ങിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഐ.സി.സി ടി-20 വേള്‍ഡ് കപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ എന്ന നേട്ടമാണ് അര്‍ഷ്ദീപ് തന്റെ പേരിലെഴുതിച്ചേര്‍ത്തത്.
ഇതിഹാസ താരം ആര്‍. അശ്വിന്റെ റെക്കോഡാണ് ഈ നേട്ടത്തിനായി സിങ് മറികടന്നത്.
ടി-20 ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മികച്ച ബൗളിങ് ഫിഗര്‍
(താരം – ബൗളിങ് ഫിഗര്‍ – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
അര്‍ഷ്ദീപ് സിങ് – 4/9 യു.എസ്.എ – 2024*
ആര്‍. അശ്വിന്‍ – 4/11 ഓസ്‌ട്രേലിയ – 2014
ഹര്‍ഭജന്‍ സിങ് – 4/12 ഇംഗ്ലണ്ട് – 2012
ആര്‍. പി സിങ് – 4/13 സൗത്ത് ആഫ്രിക്ക – 2007
സഹീര്‍ ഖാന്‍ – 4/19 അയര്‍ലന്‍ഡ് – 2009
പ്രഗ്യാന്‍ ഓജ – 4/21 – ബംഗ്ലാദേശ് – 2009
അതേസമയം, യു.എസ്.എക്കെതിരായ മത്സരത്തിലും വിജയം കൊയ്ത് സൂപ്പര്‍ 8ന് യോഗ്യത നേടാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.
യു.എസ്.എ പ്ലെയിങ് ഇലവന്‍
സ്റ്റീവന്‍ ടെയ്‌ലര്‍, ഷയാന്‍ ജഹാംഗീര്‍, ആന്‍ഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), ആരോണ്‍ ജോണ്‍സ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍, കോറി ആന്‍ഡേഴ്‌സണ്‍, ഹര്‍മീത് സിങ്, ഷേഡ്‌ലി വാന്‍ ഷാക്‌വിക്, ജസ്ദീപ് സിങ്, സൗരഭ് നേത്രാവല്‍ക്കര്‍, അലി ഖാന്‍.
Content Highlight: T20 World Cup 2024: Arshedeep Singh registered best bowling figure of an Indian bowler in T20 World Cup