ട്വന്റി 20 ലോകകപ്പിനുള്ള ഗ്രൂപ്പുകളായി; ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച്
Cricket
ട്വന്റി 20 ലോകകപ്പിനുള്ള ഗ്രൂപ്പുകളായി; ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th July 2021, 6:05 pm

ദുബായ്: 2021 ഐ.സി.സി. ടി20 ലോകകപ്പിന്റെ ഗ്രൂപ്പുകളുടെ അന്തിമ രൂപമായി. 2021 മാര്‍ച്ച് 20ലെ ലോക ഐ.സി.സി. റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പുകള്‍ തരം തിരിച്ചിരിക്കുന്നത്. റൗണ്ട് ഒന്ന്, സൂപ്പര്‍ 12 ഗ്രൂപ്പുകളാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും സൂപ്പര്‍ 12ല്‍ ഒരു ഗ്രൂപ്പിലാണുള്ളത്.

ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരും ഇന്ത്യയ്ക്കും പാകിസ്ഥാനും ഒപ്പം ഗ്രൂപ്പ് രണ്ടില്‍ ഉണ്ട്. ഗ്രൂപ്പ് ഒന്നില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് എന്നവരോടൊപ്പം യോഗ്യതാ പോരാട്ടം കളിച്ചെത്തുന്ന രണ്ട് ടീമുകളുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

ബി.സി.സി.ഐ. ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റ് കൊവിഡ് കാരണം ഒമാനിലും യു.എ.ഇയിലുമാണ് നടക്കുന്നത്. കൊവിഡ് പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്ന് മാറ്റാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

ഒക്ടോബര്‍ 17 മുതല്‍ യു.എ.ഇയിലും ഒമാനിലുമായാണ് മത്സരം നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ഫൈനല്‍ നവംബര്‍ 14ന് നടക്കും. ഈ വര്‍ഷത്തെ ബാക്കിയുള്ള ഐ.പി.എല്‍. മത്സരങ്ങളും യു.എ.ഇയിലാണ് നടക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  T20 World Cup 2021: India and Pakistan to face off in Super 12s