ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം തത്സമയം കണ്ടത് 16.7 കോടി പ്രേക്ഷകരെന്ന് കണക്കുകള്‍. ട്വന്റി 20 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വ്യൂവര്‍ഷിപ്പാണിത്. കഴിഞ്ഞ ഒക്ടോബര്‍ 24നാണ് ഇന്ത്യ-പാക് മത്സരം നടന്നത്.
2016 ടി 20 ലോകകപ്പ് സെമിഫൈനലിലെ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലെ വ്യൂവര്‍ഷിപ്പ് റെക്കോഡാണ് ഒരു ഗ്രൂപ്പ് ഘട്ട മത്സരം മറികടന്നത്.
ടൂര്‍ണമെന്റിലാകെ മികച്ച വ്യൂവര്‍ഷിപ്പാണുണ്ടായതെന്ന് സ്റ്റാര്‍ സ്‌പോര്‍സ് നെറ്റ്‌വര്‍ക്ക് അറിയിച്ചു. റൗണ്ട് ഓഫ് 12 തുടങ്ങിയത് മുതല്‍ കഴിഞ്ഞ ആഴ്ച വരെ 238 ദശലക്ഷത്തിന്റെ ക്യുമുലേറ്റീവ് റീച്ച് ലഭിച്ചതായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് വൃത്തങ്ങള്‍ അറിയിച്ചു.
‘മത്സരത്തിന്റെ ഫലവും, ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യ പുറത്തായതും ആരാധകരെ നിരാശരാക്കിയെന്നതില്‍ സംശയമില്ല, എന്നാല്‍ റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പ് ഉണ്ടാക്കിയത് ക്രിക്കറ്റിന്റെ അതുല്യ ശക്തിയെ കാണിക്കുന്നു,’ സ്റ്റാര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ മാത്രം ഇന്ത്യ- പാക് മത്സരം തത്സയം കാണ്ടിരുന്നത് ഒരു കോടിയിലേറെ പേരായിരുന്നു. ഇന്ത്യന്‍ ബാറ്റിംഗിന്റെ അവസാന നിമിഷത്തില്‍ 1.2 കോടി പ്രേക്ഷകരാണ് ഹോട്ട്സ്റ്റാറിലൂടെ ലൈവായി മത്സരം വീക്ഷിച്ചത്. ടെലിവിഷന്‍ പ്രേക്ഷകരെ കൂടി ഉള്‍പ്പെടുത്തിയ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.