| Friday, 18th August 2023, 7:44 pm

ഒരു കണ്‍സിസ്റ്റന്‍സിയുമില്ല; ഒറ്റയാളില്‍ ലങ്ക വിശ്വാസമര്‍പ്പിച്ചപ്പോള്‍ ഇന്ത്യ പരീക്ഷിച്ചത് ആറ് പേരെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. മൂന്ന് ടി-20കളടങ്ങിയ പരമ്പരയാണ് ഇന്ത്യ അലയര്‍ലന്‍ഡില്‍ കളിക്കുക. വിന്‍ഡീസിനെതിരായ പരമ്പര തോല്‍വിയുടെ അപമാന ഭാരത്തില്‍ നിന്നും കരകയറാനാകും ഇന്ത്യ ഒരുങ്ങുന്നത്.

ജസ്പ്രീത് ബുംറയാണ് പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനമേറ്റെടുത്തിരിക്കുന്നത്. ഇന്ത്യയുടെ 11ാമത് ടി-20 ക്യാപ്റ്റന്‍ എന്ന നേട്ടവും കുട്ടി ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കുന്ന ആദ്യ ബൗളര്‍ എന്ന റെക്കോഡുമാണ് ഇതോടെ ബൂം ബൂംമിന് കൈവന്നിരിക്കുന്നത്.

ഇന്ത്യയുടെ 11 ക്യാപ്റ്റന്‍മാരില്‍ അഞ്ച് പേരും 2022ന് ശേഷമാണ് നിയമിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ഇതിലെ രസകരമായ വസ്തുത. ഇന്ത്യ ടി-20യിലെ ആദ്യ മത്സരം കളിക്കുന്നത് 2006ലാണ്. അന്നുമുതല്‍ ഇതുവരെ വിരേന്ദര്‍ സേവാഗ്, എം.എസ്. ധോണി, സുരേഷ് റെയ്ന, അജിന്‍ക്യ രഹാനെ, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, റിഷബ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍. രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യയെ നയിച്ചത്. 2022ന് ശേഷം അഞ്ച് പേരാണ് ഇന്ത്യയുടെ നായകസ്ഥാനത്തുണ്ടായിരുന്നത്.

ഇതിന് പുറമെ മറ്റൊരു ടി-20 ക്യാപ്റ്റനെ കൂടി ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിനാണ് ഇന്ത്യ ആറാമത് ക്യാപ്റ്റനെയും പ്രഖ്യാപിച്ചിരിക്കുന്നത്.

2022 മുതല്‍ ഇന്ത്യന്‍ ടി-20 ടീമിന്റെ ക്യാപ്റ്റന്‍മാരായവര്‍

രോഹിത് ശര്‍മ

ഹര്‍ദിക് പാണ്ഡ്യ

റിഷബ് പന്ത്

കെ.എല്‍. രാഹുല്‍

ജസ്പ്രീത് ബുംറ (ഇന്ത്യ ടൂര്‍ ഓഫ് അയര്‍ലന്‍ഡ്)

ഋതുരാജ് ഗെയക്വാദ് (ഏഷ്യന്‍ ഗെയിംസ് 2023)

2022 മുതല്‍ ഇന്നുവരെ ഇന്ത്യ ആറ് ക്യാപ്റ്റന്‍മാരെ പ്രഖ്യാപിക്കുകയും പല കോമ്പിനേഷനുകളും മാറ്റി മാറ്റി പരീക്ഷിക്കുകയും ചെയ്തപ്പോള്‍ ദാസുന്‍ ഷണകയെന്ന ഒറ്റയാളിലാണ് ശ്രീലങ്ക വിശ്വസിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏഷ്യ കപ്പില്‍ ലങ്കയെ ചാമ്പ്യന്‍മാരാക്കിയ ഷണക ആ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു.

2019ല്‍ ലങ്കയുടെ ക്യാപ്റ്റന്‍സിയേറ്റെടുത്ത ഷണകക്ക് ഒരിക്കല്‍ മാത്രമാണ് മാറി നില്‍ക്കേണ്ടി വന്നിട്ടുള്ളത്. 2021ല്‍ തിസര പെരേരയാണ് ഷണകക്ക് പകരക്കരനായി എത്തിയത്.

2022 മുതല്‍ ഓരോ ടീമിന്റെയും ടി-20 ക്യാപ്റ്റന്‍മാരുടെ എണ്ണം

ഇന്ത്യ – 6

ബംഗ്ലാദേശ് – 4

സൗത്ത് ആഫ്രിക്ക – 4

ന്യൂസിലാന്‍ഡ് – 4

ഇംഗ്ലണ്ട് – 3

വെസ്റ്റ് ഇന്‍ഡീസ് – 3

പാകിസ്ഥാന്‍ – 2

അഫ്ഗാനിസ്ഥാന്‍ – 2

ശ്രീലങ്ക – 1

Content Highlight: T20 Captains of each team since 2022

We use cookies to give you the best possible experience. Learn more