പാലക്കാട്: പാലക്കാട് സേവാഭാരതി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് വാഹന പരിശോധന നടത്തുന്നുവെന്ന് പരാതി. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടീഷര്‍ട്ട് ധരിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം പരിശോധന നടത്തുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ടി. സിദ്ദീഖ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
പൊലീസിനൊപ്പം ഇവരും ജനങ്ങളെ തടഞ്ഞു നിര്‍ത്തി കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ടെന്നും പരിശോധന നടത്തുന്നുണ്ടെന്നും സിദ്ദീഖ് പറഞ്ഞു.
പൊലീസിന്റെ അധികാരം സേവഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പൊലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യയല്ല കേരളമെന്നും സിദ്ദീഖ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പൊലീസിനൊപ്പം പരിശോധന നടത്തുന്നത്.
കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. പൊലീസിന്റെ അധികാരം സേവാഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പൊലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: T Siiddique alleges that sevabharathi with police in vehicle testing at Palakkad