കോഴിക്കോട്: ഹിന്ദു രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മുസ്‌ലിം ലീഗിന് ലജ്ജയില്ലേ എന്ന സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്ക് മറുപടിയുമായി ടി. സിദ്ദീഖ് എം.എല്‍.എ.
ഹിന്ദു രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തമിഴ്‌നാട്ടിലേയും മണിപ്പൂരിലെയും സി.പി.ഐ.എമ്മിന് ലജ്ജയില്ലേ എന്ന് ചോദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ടി. സിദ്ദീഖിന്റെ പ്രതികരണം.
‘ഹിന്ദു രാജ്യത്തിനു വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മുസ്‌ലിം ലീഗിനു ലജ്ജയില്ലേ എന്ന് എം.എ. ബേബി
അങ്ങനെയെങ്കില്‍, ഹിന്ദു രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തമിഴ്‌നാട്ടിലേയും മണിപ്പൂരിലെയും സി.പി.ഐ.എമ്മിന് ലജ്ജയില്ലേ എന്ന് ചോദിക്കുന്നില്ല. കാരണം അതാണല്ലോ വൈരുദ്ധ്യാത്മക ഭൗതികവാദം,’ ടി. സിദ്ദീഖ് പറഞ്ഞു.
വര്‍ഗീയതക്കെതിരെ ഉറച്ച നിലപാട് എടുക്കാന്‍ കഴിയാത്ത കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ലീഗ് നില്‍ക്കുന്നതെന്ന് എം.എ. ബേബി പറഞ്ഞിരുന്നു.
ന്യൂനപക്ഷ തീവ്രവാദ സംഘങ്ങളുമായി ലീഗിന് ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധം ലീഗ് അണികളില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും എം.എ. ബേബി പറഞ്ഞിരുന്നു. മുസ്‌ലിം ലീഗ് ഇടതുപക്ഷ ജനാതിപത്യ മുന്നണിയിലേക്ക് വരുന്നത് അജണ്ഡയിലേ ഇല്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ.എം സംസ്ഥാന സമ്മേളനം നടക്കുന്നതിന് മുന്നോടിയായാണ് എം.എ. ബേബിയുടെ പ്രതികരണം.
CONTENT HIGHLIGHTS: T.Siddique to M.A. Baby ‘Isn’t the CPI (M) ashamed to form an alliance with the Congress, which stands for the Hindu nation’