കോഴിക്കോട്: കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ വിജ്ഞാപനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാകുന്നു. കന്നുകാലികളുടെ കശാപ്പ് നിര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം ഇന്ത്യയിലെ ജനാധിപത്യം നിര്‍ത്തുന്നു എന്നാണെന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഈ നിരോധനം സംസ്ഥാനത്തിന്റെ അധികാരമായിരിക്കെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാറിന്റേത്. പശുവിനെ സംരക്ഷിക്കുന്നു എന്ന മറവില്‍ കാളയും പോത്തും നിയന്ത്രിക്കുന്നതിനു പിന്നില്‍ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് കോടതിയില്‍ നിലനില്‍ക്കില്ല എന്ന് ബോധ്യമുണ്ടെങ്കിലും രാഷ്ട്രീയമായി ഈ വിജ്ഞാപനം ഉപയോഗിക്കാനുള്ള തന്ത്രമാണു. ഞങ്ങള്‍ നിരോധിച്ചു, പക്ഷെ കോടതി തടഞ്ഞു എന്ന് വിലപിക്കാനുള്ള തന്ത്രം. മോഡി കന്നുകാലി കശാപ്പ് നിര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം ഇന്ത്യയിലെ ജനാധിപത്യം നിര്‍ത്തുന്നു എന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:
ഇന്ത്യാ രാജ്യത്ത് കന്നു കാലികളുടെ അറവ് നിരോധിച്ചു. വിജ്ഞാപനത്തില്‍ പശു, കാള, പോത്ത് എന്നിവയുള്‍പ്പെടും. വില്‍പനയ്ക്കും നിയന്ത്രണം. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ.
ഈ നിരോധനം സംസ്ഥാനത്തിന്റെ അധികാരമായിരിക്കെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന സമീപനമാണു.
പശുവിനെ സംരക്ഷിക്കുന്നു എന്ന മറവില്‍ കാളയും പോത്തും നിയന്ത്രിക്കുന്നതിനു പിന്നില്‍ ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കുകയാണു. ഇത് കോടതിയില്‍ നിലനില്‍ക്കില്ല എന്ന് ബോധ്യമുണ്ടെങ്കിലും രാഷ്ട്രീയമായി ഈ വിജ്ഞാപനം ഉപയോഗിക്കാനുള്ള തന്ത്രമാണു. ഞങ്ങള്‍ നിരോധിച്ചു, പക്ഷെ കോടതി തടഞ്ഞു എന്ന് വിലപിക്കാനുള്ള തന്ത്രം. മോഡി കന്നുകാലി കശാപ്പ് നിര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം ഇന്ത്യയിലെ ജനാധിപത്യം നിര്‍ത്തുന്നു എന്ന് തന്നെയാണു.