രാഹുല്‍ ഗാന്ധിയെ വയനാടിന് പകരം ഹൈദരാബാദില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ചിരിക്കുകയാണ് ഉവൈസി. ആരാണ് ഉവൈസി? രാഹുല്‍ ഗാന്ധിയടക്കം ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളും സ്ഥാനാര്‍ഥികളും ഇ.ഡി, സി.ബി.ഐ വേട്ടയാടല്‍ നേരിടുമ്പോള്‍ മോദിയെ നിരന്തരം വിമര്‍ശിക്കുന്ന ഉവൈസിയ്‌ക്കെതിരെ ഇന്ന് വരെ ഒരു പെറ്റി കേസെങ്കിലും അവര്‍ എടുത്തോ? നിരവധി ആരോപണങ്ങളുള്ള ഉവൈസിയുടെ പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ എന്തെങ്കിലും ചലനം ബി.ജെ.പിയില്‍ നിന്ന് ഉണ്ടായോ? ഇല്ല..! എന്ത് കൊണ്ട്?
ഇപ്പോള്‍ ഹൈദരാബാദില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം കണ്ട് വെപ്രാളപ്പെടുന്ന ഉവൈസി, ഇന്ത്യ മുന്നണിയെയും ഭയപ്പെട്ട് തുടങ്ങിയത് ആര്‍ക്ക് വേണ്ടിയാണെന്ന് ബോധ്യമാകുന്നുണ്ട്. താങ്കള്‍ വര്‍ഗീയവല്‍ക്കരിച്ച ന്യൂനപക്ഷമല്ല വയനാട്ടിലേത് എന്നറിയാവുന്നത് കൊണ്ട് രാഹുല്‍ ഗാന്ധിയെ ഹൈദരാബാദിലേക്ക് ക്ഷണിച്ചു നോക്കുകയാണ്. വയനാട് രാഹുല്‍ ഗാന്ധി ജയിച്ചത് എല്ലാ വിഭാഗങ്ങളുടെയും വോട്ട് വാങ്ങിയതാണെന്ന് ആ ഭൂരിപക്ഷം നോക്കിയാല്‍ മനസിലാവും.
വയനാട് ഇന്ത്യയിലാണെങ്കില്‍, വയനാടന്‍ ജനത ഇന്ത്യക്കാരാണെങ്കില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇനിയും മത്സരിക്കും. ഇനി ഒരു കാര്യം പറയാം, ന്യൂനപക്ഷ വോട്ട് ആര്‍ക്കാണ് കൂടുതല്‍ കിട്ടുക എന്ന് നോക്കാന്‍ ഉവൈസിക്ക് വയനാട്ടില്‍ വരാം. ഇവിടുത്തെ ന്യൂനപക്ഷം ഉവൈസിക്ക് കെട്ടിവെച്ച കാശ് തിരിച്ച് തരില്ല. ഭാവിയില്‍ ഹൈദരാബാദിലെ ന്യൂനപക്ഷവും കോണ്‍ഗ്രസിനൊപ്പമാവും. ഉവൈസിയല്ല; അസ്ഹറുദ്ദീന്‍ ആകും ഹൈദരാബാദിന്റെ ക്യാപ്റ്റന്‍. താങ്കള്‍ എത്ര ശ്രമിച്ചാലും ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ഇന്ത്യയില്‍ നിലം തൊടില്ല.
Content Highlight: T. Siddique MLA’s write up about Asaduddin Owaisi, Rahul Gandhi