തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനെന്ന് വിളിക്കരുതെന്ന് ടി.സിദ്ദിഖിനോട് ശോഭാസുരേന്ദ്രന്‍. മഹാരാഷ്ട്രയിലെ രാഷ്ട്രീയ ഗതിമാറ്റം ചര്‍ച്ച ചെയ്യുന്ന മനോരമയുടെ കൗണ്ടര്‍ പോയിന്റിലാണ് ശോഭാ സുരേന്ദ്രനും ടി.സിദ്ദിഖും തമ്മില്‍ വാക് പോര് നടന്നത്.
ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി കള്ളനാണെന്ന് പറഞ്ഞ സിദ്ദിഖിനോട് പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിക്കരുത് എന്ന് ശോഭാസുരേന്ദ്രന്‍ പറയുകയായിരുന്നു. പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിക്കുന്നതിന് മുന്‍പ് താങ്കളുടെ നേതാവ് രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞ കാര്യം ഓര്‍ക്കണമെന്നും സിദ്ദിഖിനോട് ശോഭാസുരേന്ദ്രന്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
” നിങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചു. നിങ്ങളുടെ പപ്പുമോന്റെ കഴിവ് കേട്. പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ച നിങ്ങളുടെ രാഹുല്‍ഗാന്ധിയെ ‘ക്ഷ’ വരപ്പിച്ചില്ലേ” അവര്‍ പറഞ്ഞു.
എന്നാല്‍ ചര്‍ച്ചയില്‍ തന്റെ ഊഴമെത്തിയപ്പോള്‍ സിദ്ദിഖ് തന്റെ വാദത്തില്‍ ഉറച്ചു നിന്നു. പ്രധാനമന്ത്രി കള്ളനല്ല ജനാധിപത്യത്തെ കൊള്ളയടിച്ച ,പെരുങ്കള്ളനാണ് നരേന്ദ്രമോദിയെന്നാണ് ടി.സിദ്ദിഖ് പറഞ്ഞത്. അര്‍ദ്ധരാത്രിയില്‍ ജനാധിപത്യത്തെ കൊള്ളയടിച്ച പെരുങ്കള്ളനാണ് നരേന്ദ്രമോദി.
പ്രധാന മന്ത്രി കള്ളനാണെന്ന കാര്യത്തില്‍ തര്‍ക്കിക്കേണ്ടാ . മാന്യമല്ലാത്ത രാഷ്ട്രീയം കളിക്കലല്ല രാഷ്ട്രീയ ധാര്‍മ്മീയതെന്നും സിദ്ദിഖ് പറഞ്ഞു.
ജനാധിപത്യത്തെ വ്യഭിചരിച്ച പ്രവര്‍ത്തിയാണ് മഹാരാഷ്ട്രയില്‍ നടന്നതെന്ന് പറഞ്ഞ സിദ്ദിഖ് എന്നാണ് മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട് തേടുക എന്ന് ശോഭാസുരേന്ദ്രനോട് ചോദിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ചോദ്യത്തിന് മറുപടിയായി അത് സിദ്ദിഖിന് കത്ത് നല്‍കേണ്ടതില്ല എന്നാണ് ശോഭ പറഞ്ഞത്.
കള്ളന് കഞ്ഞി വെച്ചവര്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു.കള്ളന്മാരുടെ കൂട്ടായ്മയായിരുന്നു സിദ്ദിഖിന്റെ വല്ല്യേട്ടന്മാര്‍ ,പ്രധാനിമന്ത്രിമാര്‍ എന്നാരോപിച്ച ശോഭ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞുവെന്നും പറഞ്ഞു.