| Friday, 8th December 2017, 7:48 pm

വേണു അധപ്പതിക്കുവാന്‍ പാടില്ലായിരുന്നു; അത്തരം വിമര്‍ശനങ്ങള്‍ സഹായിക്കുക ആര്‍.എസ്.എസിനെയെന്നും ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി ശശിധരന്‍

എഡിറ്റര്‍

കോഴിക്കോട്: ഓഖി ദുരന്തത്തെ ഉപയോഗിച്ച് ഗവണ്‍മെന്റിന് എതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്ന രീതിയിലേക്ക് വേണു അധപ്പതിക്കുവാന്‍ പാടില്ലായിരുന്നെന്ന് ടി ശശിധരന്‍. കിട്ടുന്ന അവസരത്തിലെല്ലാം കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിനെ അല്ല മറിച്ച് ആര്‍.എസ്.എസ് ഫാസിസ്റ്റുകള്‍ക്കേ സഹായകമാകു എന്ന് വേണു തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ലത്തീന്‍ കത്തോലിക്കാ സഭയെ കൂട്ടുപിടിച്ച് ഗവണ്‍മെന്റിനെതിരെ ചര്‍ച്ച തിരിക്കുന്ന വേണുവിന്റെ മാധ്യമ പ്രവര്‍ത്തനത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശശിധരന്‍ രംഗത്തെത്തിയത്. മാതൃഭൂമി ന്യൂസ് ചാനലില്‍ വേണു നേതൃത്വം കൊടുക്കുന്ന “പ്രൈം ടൈം” കണ്ടശേഷമാണ് ശശിധരന്റെ വിമര്‍ശനങ്ങള്‍.


Also Read: ഷെഫിന്‍ ജഹാന്‍ കോളേജിലെത്തി ഹാദിയയെ കണ്ടു


“വിമോചനസമരമെന്ന നാടകം നടന്നത് 1959 ല്‍ ആയിരുന്നു കാലമേറെ കടന്നു പോയി എന്ന കഥ നാം മറക്കരുത്. മൃതദേഹവും പേറി ലത്തീന്‍ കത്തോലിക്ക വിഭാഗത്തെ സെക്രട്ടറിയേറ്റിന്റെ നടയിലേക്ക് എത്തിക്കാന്‍ പരിശ്രമിപ്പിക്കുന്നത് അതിന് ആക്കവും തൂക്കവും വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി പരിശ്രമിക്കുന്നത് ശരിയല്ലാത്താണെന്നും അദ്ദേഹം പറയുന്നു.

കേരളത്തില്‍ ഏറ്റവും പ്രയാസപ്പെടുന്ന ജനത മത്സ്യത്തൊഴിലാളികളും,ആദിവാസികളും ആണെന്നും ഓരോ തലയ്ക്കല്‍ നിന്നും ഓരോരുത്തരെ വികാരഭരിതമായി അണിനിരത്താന്‍ ശ്രമിക്കുന്നത് പത്രപ്രവര്‍ത്തനത്തിനു ചേര്‍ന്ന പണിയല്ല അത് ചീഞ്ഞളിഞ്ഞ രാഷ്ട്രീയമാണെന്നും രാജ്മോഹന്‍ ഉണ്ണിത്താനെ കൊണ്ടു പറയിപ്പിക്കാന്‍ പോലും വേണു പരിശ്രമിച്ചെന്നും അതില്‍നിന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പോലും ഒഴിഞ്ഞു പോയി എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

അരുത് വേണു അരുത് എന്നു പറഞ്ഞാണ് ശശിധരന്റെ പോസ്റ്റ് ആരംഭിക്കുന്നത്. പത്രക്കാരോട് എല്ലാ ബഹുമാനവും ഉണ്ട് അവരുടെ വിമര്‍ശനങ്ങളോടും ബഹുമാനമുണ്ട് എന്നാല്‍ അപകടത്തിന്റെ തിരി കത്തിക്കുവാന്‍ ഒരു പത്രപ്രവര്‍ത്തകനും, രാഷ്ട്രീയപ്രവര്‍ത്തകനും അവകാശമില്ല എന്ന് നാമോര്‍ക്കണമെന്നും ശശിധരന്‍ പറയുന്നു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more