രജനീകാന്ത് ചിത്രമായ ദര്‍ബാര്‍ നഷ്ടത്തിലായതില്‍ വിതരണക്കാരുടെ നിലപാട് വിശദീകരിച്ച് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ടി. രാജേന്ദര്‍. വിതരണക്കാര്‍ സംവിധായകന്‍ എ.ആര്‍ മുരുകദോസിനെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചത് പിടിച്ചു പറിക്കാനോ ആക്രമിക്കാനോ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിതരണക്കാരില്‍ നിന്ന് സംരക്ഷണം തേടി മുരുകദോസ് കോടതിയിലെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജേന്ദറിന്റെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിതരണക്കാര്‍ മുരുകദോസിനെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചത് സംസാരിക്കുന്നതിനും നീതി തേടുന്നതിനും വേണ്ടിയാണ്. അവര്‍ അദ്ദേഹത്തെ പിടിച്ചു പറിക്കാനോ ആക്രമിക്കാനോ തയ്യാറാവുമോ?. മുതിര്‍ന്ന സംവിധായകന്‍ എന്ന നിലക്ക് മുരുകദോസിന്റെ ഇപ്പോഴത്തെ പെരുമാറ്റത്തില്‍ താന്‍ അങ്ങേയറ്റം നിരാശനാണ്. വിതരണക്കാരുടെ വര്‍ഷങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് ഇപ്പോഴത്തെ മുരുകദോസ്. അവരെ സന്ദര്‍ശിക്കാന്‍ അദ്ദേഹം തയ്യാറാവാതിരിക്കുന്നത് വളരെ അപമാനകരമാണെന്നും ടി. രാജേന്ദര്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുരുകദോസിനെ കോടതിയില്‍ നേരിടാന്‍ തയ്യാറാണെന്ന് ടി. രാജേന്ദര്‍ പറഞ്ഞു. പാവങ്ങളായ വിതരണക്കാര്‍ ഇത്തരം പരുഷ പെരുമാറ്റം അര്‍ഹിക്കുന്നില്ല. വസ്തുതവിരുദ്ധമായ ആരോപണങ്ങള്‍ ഞങ്ങളുടെ അംഗങ്ങള്‍ക്കെതിരെ ഉന്നയിക്കാനാണ് നീക്കമെങ്കില്‍ അദ്ദേഹത്തെ കോടതിയില്‍ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. മുരുകദോസിന്റെ കൃത്യതയില്ലാത്ത ആലോചനയും താരങ്ങളുടെയും സാങ്കേതിക വിദഗ്ധരുടെ ഉയര്‍ന്ന ശമ്പളവുമാണ് ദര്‍ബാറിനെ നഷ്ടത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.