| Friday, 9th November 2018, 7:26 pm

ബി.ജെ.പിയുമായി ചേരാനാകില്ല; കേന്ദ്രത്തില്‍ വരാനിരിക്കുന്നത് ശക്തമായ മൂന്നാം ബദലെന്ന് ടി.ആര്‍.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ബി.ജെ.പിയുമായി ടി.ആര്‍.എസ് സഖ്യം ചേരുമെന്ന വാര്‍ത്തകളെ തള്ളി ടി.ആര്‍.എസ് അധ്യക്ഷന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ മകനും തെലങ്കാന ഐ.ടി മന്ത്രിയുമായ കെ.ടി രാമറാവു. ബി.ജെ.പിയുടെ ആശയങ്ങളുമായ ടി.ആര്‍.എസിന് ഒത്തുപോകാനാകില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധയെന്നും രാമറാവു പറഞ്ഞു. സി.എന്‍.എന്‍-ന്യൂസ് 18 നു അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ബി.ജെ.പിയുമായി ഞങ്ങള്‍ക്ക് ഒരു വിധത്തിലും യോജിക്കാനാകില്ല. അവരില്‍ നിന്നും വളരെ വിഭിന്നമായ കാഴ്ചപ്പാടാണ് ഞങ്ങള്‍ക്കുള്ളത്. ഡിസംബറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് ഞങ്ങളുടെ ലക്ഷ്യം. ഒറ്റയ്ക്ക് നിന്ന് തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടുക എന്നതാണ് ഇപ്പോള്‍ പ്രധാനം.”

ALSO READ: ശബരിമലയിലെത്തുന്ന എല്ലാ വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കി പൊലീസ്

തീര്‍ച്ചയായും ഞങ്ങള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15 സീറ്റിലെങ്കിലും ജയിക്കുക എന്നതാണ് ടി.ആര്‍.എസിന്റെ ലക്ഷ്യം. കേന്ദ്രത്തില്‍ എന്‍.ഡിഎ-യു.പി.എ ഇതര കക്ഷികള്‍ അധികാരത്തിലേറുന്നതിനാണ് ടി.ആര്‍.എസ് പ്രാമുഖ്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയും കോണ്‍ഗ്രസും ചേര്‍ന്ന് 71 വര്‍ഷം ഇന്ത്യ ഭരിച്ചു. എന്നിട്ടും നമ്മുടെ രാജ്യം എവിടെ നില്‍ക്കുന്നു. മൂന്നാം ബദലിനുള്ള ശ്രമമാണ് ടി.ആര്‍.എസ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. സമാനചിന്താഗതിക്കാരായ പ്രദേശിക കക്ഷികളെ ഒപ്പം ചേര്‍ക്കുമെന്നും രാമറാവു പറഞ്ഞു.

ALSO READ: കേരളത്തിലെ വളര്‍ത്തുനായകള്‍ക്ക് പിണറായി വിജയനെന്ന് പേരിട്ടാല്‍ ഞങ്ങളെ കുറ്റം പറയരുത്: വിവാദ പരാമര്‍ശവുമായി എ.എന്‍ രാധാകൃഷ്ണന്‍

2019 ഏപ്രില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമല്ലാത്ത കക്ഷി അധികാരകത്തില്‍ വരുമെന്നും അതില്‍ തന്ത്രപ്രധാനമായ പങ്ക് ടി.ആര്‍.എസ് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയില്‍ ടി.ആര്‍.എസിനെതിരായ മഹാസഖ്യം പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. യാതൊരു യുക്തിയുമില്ലാത്ത കുറുമുന്നണിയാണ് തെലങ്കാനയിലേതെന്നും രാമറാവു പറഞ്ഞു.

കോണ്‍ഗ്രസ്, സി.പി.ഐ, ടി.ഡി.പി, തെലങ്കാന ജന്‍ സമിതി തുടങ്ങി ഏഴ് കക്ഷികള്‍ ഒരുമിച്ചാണ് തെലങ്കാനയില്‍ മത്സരിക്കുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more