[]കണ്ണൂര്‍: മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി കിട്ടയതില്‍ പുളകിതരാവേണ്ടെന്നും ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നതാണ് ശ്രഷ്ഠ ഭാഷാ പദവിയെന്നും കഥാകൃത്ത് ടി പത്മനാഭന്‍.
ജവഹര്‍ ലൈബ്രറി ഹാളില്‍ മലയാളം സര്‍വകലാശാല സംഘടിപ്പിച്ച എസ് കെ പൊറ്റെക്കാട്ട് ജന്മശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. []
നൂറ് കോടിയാണ് ശ്രഷ്ഠ ഭാഷക്ക് നല്‍കുന്നത്. ഇതിനായി രാഷ്ട്രീയ സാഹിത്യ ഭിക്ഷാംദേഹികള്‍ പാഞ്ഞിരിക്കുകയാണ്. ഒന്നുകില്‍ ശ്രഷ്ഠഭാഷ അല്ലെങ്കില്‍ മരണം എന്ന മുദ്രാവാക്യവുമായി എഴുത്തുകാരും ചാനലുകാരും മരിക്കുകയായിരുന്നു.
ഇവര്‍ ഐ.പി.എല്ലിനേയും പുക്‌ഴത്തുന്നവരാണ്. അടുത്ത കാലത്തായി വയലാര്‍ അവാര്‍ഡ് വാങ്ങിയവരുടെ പേര് കണ്ടാല്‍ അപമാനം കൊണ്ട് തലതാഴ്‌ത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ അവാര്‍ഡ് വേട്ടക്കിറങ്ങുന്ന എഴുത്തുകാരനേയും അവര്‍ക്ക് അവാര്‍ഡ് നല്‍കുന്ന ജഡ്ജിമാരായ എഴുത്തുകാരേയും ഒരു പോലെ അവഗണിക്കണമെന്നും ടി.പത്മനാഭന്‍ പറഞ്ഞു.
കേരളത്തില്‍ സാമൂഹിക പരിവര്‍ത്തിനുള്ള ഉപാധിയായി മാത്രമായി എഴുത്തിനെ കാണുന്നുവെന്നും ഇത് മാറി സാഹിത്യപ്രവര്‍ത്തനെത്തെ കുറച്ച് കൂടി പ്രഫഷനലായി കാണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച എം മുകുന്ദന്‍ പറഞ്ഞു.