തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ A.M.M.A സംഘടനയിലേക്ക് തിരിച്ചെടുത്ത വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി സാഹിത്യകാരന്‍ ടി. പദ്മനാഭന്‍.
മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റ യോഗത്തില്‍ അജണ്ടയില്ലാതെ തന്നെ വിഷയം പരിഗണിച്ച് തിരിച്ചെടുത്ത നടപടി അതീവ ദു:ഖകരമാണെന്ന് പത്മനാഭന്‍ അഭിപ്രായപ്പെട്ടു. തിലകനെന്ന മഹാനടനെ പുറത്താക്കിയ ഈ സംഘടനയില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും പദ്മനാഭന്‍ ചോദിച്ചു.
അമ്മയില്‍ പണാധിപത്യമാണ് നടക്കുന്നത്. പണമുള്ളവര്‍ പറയുന്നതാണ് ശരി. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം എന്ന് തീരുമെന്ന് കാത്തിരുന്ന് കാണാം. നടി ആക്രമിക്കപ്പെട്ടപ്പോള്‍ പൊട്ടിത്തെറിച്ച ധീരന്മായ യുവനടന്മാര്‍ ഇപ്പോള്‍ എവിടെപ്പോയി? അവര്‍ ഇപ്പോള്‍ മഹത്തായ നിശബ്ദ വിപ്ലവത്തിലാണോയെന്നും ടി. പദ്മനാഭന്‍ ചോദിച്ചു.
അമ്മയിലെ ഇടത് ജനപ്രതിനിധികളുടെ നിലപാട് ശരിയല്ല. രാജിവെച്ച നടിമാര്‍ കേരളത്തിന്റെ നവോത്ഥാന പുത്രിമാരാണെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു.
അതേസമയം ദിലീപിനെ തിരിച്ചെടുത്തത് അടക്കമുളള വിഷയങ്ങളില്‍ താരസംഘടന വിമന്‍ ഇന്‍
സിനിമാ കലക്ടീവുമായി വൈകാതെ ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.
ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
ലണ്ടനില്‍ ഷൂട്ടിങ്ങിലുള്ള പ്രസിഡന്റ് മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷമാകും ചര്‍ച്ച. അതേസമയം ഫെഫ്കയുടെ യോഗം ഇന്നു കൊച്ചിയില്‍ ചേരും.
അതിനിടെ രാജിവച്ച നടിമാര്‍ക്കു പിന്തുണയമായി നടന്‍ പൃഥ്വിരാജുമെത്തിയിരുന്നു. രാജി വച്ചവര്‍ക്കൊപ്പമാണെന്നും അവരുടെ ധീരതയെ അംഗീകരിക്കുകയാണെന്നും ദിലീപിനെ പുറത്താക്കിയത് അമ്മയുടെ കൂട്ടായ തീരുമാനമായിരുന്നുവെന്നും ദ് വീക്കിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.