| Tuesday, 6th November 2012, 12:58 pm

ടി.പി വധം: ജൂലൈ 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അടുത്ത ജൂലൈ 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ 13 -ാം പ്രതിയായ പി.കെ കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇത് പരിഗണിക്കവേയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ ആവശ്യപ്രകാരം കോടതി വിചാരണയ്ക്ക് സമയപരിധി നിശ്ചയിച്ചത്.[]

വിചാരണയ്ക്ക് സമയപരിധി നിശ്ചയിക്കണമെന്നും ഇത് സംബന്ധിച്ച നിര്‍ദേശം വിചാരണക്കോടതിക്ക് നല്‍കണമെന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ജൂലൈ 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചത്.

കേസില്‍ തനിക്കെതിരായ കുറ്റപത്രത്തിലെ ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ കുഞ്ഞനന്തന്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ കോടതി തള്ളി.

വിചാരണയ്ക്കിടെ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ പ്രതി സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. നേരത്തെയും രണ്ട് തവണ കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more