| Sunday, 1st July 2018, 1:21 pm

'രാജിവെച്ച നടിമാരുടെ നടപടി അഭിനന്ദനാര്‍ഹം; ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല': ടി. പി മാധവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം : താരസംഘടനയായ എ.എം.എം.എയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി നടനും സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ടി.പി മാധവന്‍.

സംഘടനയില്‍ നിന്നും രാജിവെച്ച നടിമാരുടെ നടപടി ധീരമാണെന്നും കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ലെന്നും ടി. പി മാധവന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

എ.എം.എം.എ യില്‍ നിന്ന് പിരിഞ്ഞുപോകാന്‍ നാല് പെണ്‍കുട്ടികള്‍ കാണിച്ച തന്റേടം അഭിനന്ദനാര്‍ഹമാണ്. നടന്‍ ദിലീപിനെതിരെ കേസ് ഇപ്പോഴും നിലവിലുണ്ട്. ഇത്തരത്തിലൊരു സാഹചര്യത്തില്‍ ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല- എന്നാണ് ടി.പി മാധവന്‍ പറഞ്ഞത്.


ALSO READ: ‘ഒഴിവാക്കേണ്ട നടിമാരുടെ ലിസ്റ്റ് സംവിധായകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു; അവസരങ്ങള്‍ നഷ്ടപ്പെട്ടാലും നിലപാടിലുറച്ച് തന്നെ മുന്നോട്ട് പോകും’: സജിത മഠത്തില്‍


1975 മുതല്‍ 2016 വരെ സിനിമയില്‍ സജീവമായിരുന്നു ടി.പി മാധവന്‍. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനിലാണ് കഴിയുന്നത്.

എ.എം.എം.എയില്‍ നിന്ന് ചിലര്‍ വിളിക്കാറുണ്ട്. സംഘടനയില്‍ നിന്ന് 5000 രൂപ പെന്‍ഷന്‍ ലഭിക്കാറുമുണ്ടെന്ന് ടി.പി മാധവന്‍ പറഞ്ഞു.

അതേസമയം രാജിവെച്ച നടിമാരെയും ഡബ്ല്യു.സി.സി അംഗങ്ങളെയും സിനിമാമേഖലയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രസ്താവനയുമായി സജിതാ മഠത്തില്‍ രംഗത്തെത്തിയിരുന്നു. വരും ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കേണ്ട നടിമാരുടെ പട്ടിക സംവിധായകരുടെയും നിര്‍മാതാക്കളുടെയും വാട്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണെന്നാണ് അവര്‍ പറഞ്ഞത്.


ALSO READ: ‘ഞങ്ങളും അവള്‍ക്കൊപ്പം: ഊര്‍മ്മിള ഉണ്ണി പങ്കെടുക്കുന്ന പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌ക്കരിച്ച് പുരസ്‌ക്കാര ജേതാക്കളായ വിദ്യാര്‍ത്ഥികളും


ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഭവങ്ങളില്‍ ഒന്നായിരുന്നു ഡബ്ല്യു.സി.സിയുടെ രൂപീകരണം. അറുപതിനും എഴുപതിനും ഇടയില്‍ അംഗങ്ങളാണ് സംഘടനയില്‍ ഇപ്പോള്‍ ഉള്ളത്. സ്ത്രീകള്‍ സ്വന്തം സ്ഥാനം നേടിയെടുക്കാന്‍ വേണ്ടി നടത്തുന്ന ഈ പോരാട്ടം അത്രസുഖകരമാവില്ലെന്ന് അറിയാമെന്നും അവര്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more