റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ഇന്ത്യന്‍ താരം!
Sports News
റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ഇന്ത്യന്‍ താരം!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 10th September 2024, 7:30 pm

ഇന്ത്യയ്ക്ക് വേണ്ടി വളരെ പരിമിതമായ മത്സരങ്ങള്‍ മാത്രം കളിച്ച താരമാണ് ടി. നടരാജന്‍. ആവര്‍ത്തിച്ചുള്ള കാല്‍മുട്ടിന്റെ പ്രശ്നങ്ങള്‍ കാരണം ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റ് ഒഴിവാക്കുന്നതായി തമിഴ്നാടിന്റെ ഇടംകൈയ്യന്‍ പേസര്‍ ടി. നടരാജന്‍ പറഞ്ഞു. 2021ല്‍ ബ്രിസ്ബേനില്‍ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം 33 കാരനായ താരം റെഡ് ബോള്‍ ഗെയിം കളിച്ചിട്ടില്ല.

2023-24 രഞ്ജി ട്രോഫിക്കുള്ള തമിഴ്നാട് ടീമില്‍ ഇടം നേടിയതിന് ശേഷം തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും നടരാജന് പരിക്കിനെ തുടര്‍ന്ന് പിന്മാറേണ്ടി വന്നു. ഇപ്പോള്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് പിന്‍മാറിനില്‍ക്കുന്നതിനെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയാണ് താരം.

‘ഞാന്‍ റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചിട്ട് ഏകദേശം നാല് വര്‍ഷമായി. എനിക്ക് റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ താത്പ്പര്യമില്ല എന്നല്ല, പക്ഷേ അത് എന്റെ ജോലിഭാരം വര്‍ദിപ്പിക്കുമെന്ന് എനിക്ക് തോന്നുന്നു. ഇപ്പോള്‍, ഞാന്‍ റെഡ് ബോള്‍ ക്രിക്കറ്റ് ഒഴിവാക്കുകയാണ്. ജോലിഭാരം കൂടിയപ്പോള്‍ മുട്ടിന്മേല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു, അതിനാല്‍ ഞാന്‍ കളിക്കുന്നത് നിര്‍ത്തി,’ നടരാജന്‍ പറഞ്ഞു.

രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്ന് 143 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. നാല് ടി-20 മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റുകളാണ് താരത്തിന് വീഴ്ത്താന്‍ സാധിച്ചത്. നിലവില്‍ ഐ.പി.എല്‍ മത്സരങ്ങളില്‍ സജീവമാണ് താരം സണ്‍ റൈസേഴ്‌സ് ഹൈദരബാദിന് വേണ്ടിയാണ് താരം കളിക്കുന്നത്. ഐ.പി.എല്ലില്‍ നിന്ന് 61 മത്സരങ്ങളില്‍ നിന്ന് 67 വിക്കറ്റുകളും താരത്തിനുണ്ട്.

 

Content Highlight: T. Nadarajan Talking About His Red Ball Cricket Carrier