സീമാസ് ബഹിഷ്‌കരിക്കുന്നതിനുള്ള ആഹ്വാനവും അദ്ദേഹം ഫേസ്ബുക്കിലൂടെ നല്‍കുന്നു. സീമാസ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കികൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് മൂന്ന് മണിക്കൂറിനുള്ളില്‍ 3500 ല്‍ അധികം പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. തൊഴിലാളി സംഘടനയില്‍ ചേര്‍ന്നതിന് 13 ജീവനക്കാരെ സ്ഥാപനം പുറത്താക്കിയതിനെ തുടര്‍ന്നാണ് സീമാസില്‍ ജീവനക്കാര്‍ സമരം തുടങ്ങിയിരുന്നത്.
തൊഴിലാളി യൂണിയനില്‍ ചേര്‍ന്നതിന്റെ പേരില്‍ പുറത്താക്കിയ 13 ജീവനക്കാരെ തിരിച്ചെടുക്കുക, ഇരിക്കാന്‍ അനുവദിക്കുക, ജോലിസമയം എട്ടുമണിക്കൂറാക്കുക, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, 7200 രൂപയില്‍ നിന്നും ശമ്പളം വര്‍ധിപ്പിക്കുക, ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റുന്നത് നിര്‍ത്തലാക്കുക, ജീവനക്കാരോടുളള മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്.
മാനേജ്‌മെന്റിന്റെ ചൂഷണം മാറ്റമില്ലാതെ തുടര്‍ന്നപ്പോഴാണ് തൊഴിലാളി യൂണിയനില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറയുന്നു. ഉച്ചഭക്ഷണത്തിനുള്ള സമയം അരമണിക്കൂര്‍ മാത്രമാണെന്നും ലിഫ്റ്റ് ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും ജീവനക്കാരികള്‍ പറഞ്ഞിരുന്നു.