| Friday, 16th April 2021, 1:28 pm

സിനിമ തുടങ്ങുന്നതിന് മുമ്പ് എന്തിനാണ് ഇത്രയധികം പേര്‍ക്ക് നന്ദിയെന്ന് ടി.എം കൃഷ്ണ; പോപ്‌കോണ്‍ വാങ്ങാന്‍ സമയമുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനാണെന്ന് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: മലയാളത്തില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ടൈറ്റില്‍ കാര്‍ഡില്‍ നിരവധി പേര്‍ക്ക് നന്ദി എഴുതിക്കാണിക്കുന്നത് എന്തിനാണെന്ന് സംഗീതജ്ഞന്‍ ടി.എം കൃഷ്ണ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

മലയാള സിനിമ ആരാധകരോടാണ് ചോദ്യം. എന്തിനാണ് സിനിമ തുടങ്ങുന്നതിന് മുമ്പ് ഇത്രയധികം പേര്‍ക്ക് നന്ദി പറയുന്നത്? ടി.എം കൃഷ്ണ ട്വിറ്ററിലെഴുതി.

നിരവധി പേര്‍ അദ്ദേഹത്തിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ എഴുത്തുകാരന്‍ എന്‍.എസ് മാധവനും പ്രതികരിച്ചിരുന്നു. നിരവധി ചിത്രങ്ങളുടെ തുടക്കം തന്നെ ദൈവത്തിന് നന്ദി എന്നാണ് തുടങ്ങുന്നതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

മലയാളികള്‍ പൊതുവെ നന്ദിയുള്ളവരാണെന്നാണ് ചിലര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ അതൊന്നുമല്ലെന്നും നിലനില്‍പ്പിനുവേണ്ടിയാണ് ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതെന്നും ചിലര്‍ മറുപടി നല്‍കി.

സിനിമ കാണാന്‍ തിയേറ്ററിലെത്തുന്നവര്‍ക്ക് പോപ്‌കോണോ വെള്ളമോ വാങ്ങിക്കാന്‍ ഇനിയും സമയമുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനാണ് ടൈറ്റില്‍ കാര്‍ഡില്‍ നീണ്ട നിരയില്‍ നന്ദി പ്രദര്‍ശിപ്പിക്കുന്നതെന്ന് ചിലര്‍ ട്വീറ്റ് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: T M Krishna Tweet Slamming Showing Thanks In Tittle Card

We use cookies to give you the best possible experience. Learn more