national news
ഇന്ത്യാവിരുദ്ധ വാര്‍ത്ത! ശരിക്കും 77.20 ഡോളര്‍ = 1 രൂപയാണ്; കേന്ദ്രത്തെ പരിഹസിച്ച് ടി.എം.കൃഷ്ണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 10, 04:17 am
Tuesday, 10th May 2022, 9:47 am

 

ചെന്നൈ: കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ടി.എം. കൃഷ്ണ. വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപ റെക്കോര്‍ഡ് തകര്‍ച്ച രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കൃഷ്ണയുടെ പരിഹാസം. ഡോളറിനെതിരെ 77 രൂപ 41 പൈസയായാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.

ഇതിന് പിന്നാലെയാണ് ടി.എം. കൃഷ്ണയുടെ പ്രതികരണം വന്നത്. ഇന്ത്യാവിരുദ്ധ വാര്‍ത്തകളാണ് പ്രചരിക്കുന്നത്, ശരിക്കും 77.20 ഡോളര്‍ = 1 രൂപയാണ് എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം പരിഹസിച്ചത്.

വരും ദിവസങ്ങളിലും രൂപയ്ക്ക് വിലയിടിവ് തുടരുമെന്നാണ് വിലയിരുത്തല്‍. മണിക്കൂറുകള്‍കൊണ്ടാണ് രൂപയുടെ മൂല്യമിടിയുന്നതെന്ന് ധനവിനിമയ സ്ഥാപനങ്ങള്‍ പറയുന്നു.

വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത് മൂല്യമിടിവിന് കാരണമായിട്ടുണ്ട്. സെന്‍സെക്‌സ് 845 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

 

ഉക്രൈയ്ന്‍ യുദ്ധവും എണ്ണവിലയുടെ കുതിപ്പും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

 

 

Content Highlights: T.M Krishna Mocks Central Government