ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത് ഷെയിന്‍ നിഗം നായകനാകുന്ന ചിത്രമാണ് ബര്‍മുഡ. സിനിമക്ക് ബര്‍മുഡയെന്ന് പേരിടാനുള്ള കാരണം തുറന്നു പറയുകയാണ് ടി.കെ. രാജീവ് കുമാര്‍.
‘യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ടുള്ള കഥയാണ് ബര്‍മുഡയില്‍ പറയുന്നത്. മിസ്ട്രീസ് ഓഫ് മിസ്സിംഗ് എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. മനുഷ്യന്റെ ജീവിതത്തിലെ മിസ്സിംഗ് എലമെന്റുമായി ചിത്രത്തിന് ബന്ധമുണ്ട്. അതുകൊണ്ടാണ് ബര്‍മുഡ എന്ന പേര് നല്‍കിയത്,’ രാജീവ് കുമാര്‍ പറഞ്ഞു.
ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് എന്നിവരാണ് ചിത്രത്തില്‍ ലീഡിങ് കാരക്ടറുകള്‍ ചെയ്യുന്നത്. 15 ദിവസത്തെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയപ്പോഴേക്കും കൊവിഡ് വരികയായിരുന്നു.
എന്‍.ഡി.ടി.വിയില്‍ ഒരു സംഭവം കേള്‍ക്കാനിടയായതാണ് സിനിമയെക്കുറിച്ച് ആലോചിച്ചതിന്റെ തുടക്കമെന്നും രാജീവ് കുമാര്‍ വെള്ളിത്തിരക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
നാഗ്പൂരില്‍ നടക്കുന്ന ഒരു സംഭവമാണ് ബര്‍മുഡ സിനിമക്ക് ആധാരം. കോളാമ്പി എന്ന സിനിമ ചെയ്യുന്ന സമയത്തേ ഈ കഥ മനസിലുണ്ടായിരുന്നു. സ്‌ക്രിപ്റ്റ് ചെയ്യാന്‍ പലരേയും സമീപിച്ചപ്പോള്‍ സിനിമയ്ക്കുള്ള സ്‌കോപ്പില്ലെന്ന് പറഞ്ഞു. എങ്കിലും എനിക്കിത് ചെയ്തേ പറ്റൂവെന്ന് തോന്നി. അങ്ങനെയാണ് ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചത്, രാജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
തകഴി സ്വദേശി കൃഷ്ണദാസ് എന്നയാളാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: T K Rajeev Kumar says about bermuda