[]കൊച്ചി: സര്‍ക്കാര്‍ ചീഫ് വിപ്പായ പി.സി.ജോര്‍ജ് എന്ന മദയാനയെ തളയ്ക്കാന്‍ കേരള കോണ്‍ഗ്രസ്-എം തയാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എച്ച് മുസ്തഫ. []
അല്ലെങ്കില്‍ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ മയക്കുവെടിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കെതിരെയും മുസ്തഫ രംഗത്തെത്തി.
9 വര്‍ഷമായി ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചുതൂങ്ങിക്കിട ക്കുകയാണെന്നും അവിടെ നിന്നും ഇറങ്ങിപ്പോകാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രി എന്ന നിലയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കഴിവ് കെട്ട ആളാണെന്നും മുസ്തഫ കുറ്റപ്പെടുത്തി. അതുകൊണ്ട് അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.
അതേസമയം ജോര്‍ജിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. അദ്ദേഹത്തിന് പിന്നില്‍ എല്‍ഡിഎഫ് നേതൃത്വമുണ്ട്.
യു.ഡി.എഫിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഓരോ വിവാദ പ്രസ്താവനകള്‍ നടത്തുന്നത്. ഇത് ഇടതുമുന്നണിയുടെ ഒത്താശയോടെയാണെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.