| Saturday, 7th December 2024, 3:46 pm

എന്നെ കാണുമ്പോള്‍ ഭയപ്പെട്ട നിരവധി സ്ത്രീകളുണ്ടായിരുന്നു; എനിക്ക് മറച്ചുവെക്കാന്‍ ഒന്നുമില്ല, ഭയവുമില്ല: ടി.ജി. രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ ഒരുക്കാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് ടി.ജി. രവി എന്നറിയപ്പെടുന്ന ടി.ജി. രവീന്ദ്രനാഥന്‍. ബാലന്‍ കെ. നായര്‍ക്കൊപ്പം 1970കളിലും 1980കളിലും മലയാള സിനിമയില്‍ ഒരുപാട് നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിക്കുന്നത്.

നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രമായി അഭിനയിച്ചതില്‍ മനഃപ്രയാസമുണ്ടോ എന്ന ചോദ്യത്തിന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ടി.ജി. രവി. അത്തരം കഥാപാത്രങ്ങളെ അവതരിപ്പിച്ചതില്‍ തനിക്ക് മനഃപ്രയാസവും ദുഃഖവും ഇല്ലെന്ന് ടി.ജി. രവി പറയുന്നു. താന്‍ ആ സിനിമകളില്‍ കഥാപാത്രം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അക്കാലത്ത് സ്ത്രീകള്‍ തന്നെ കാണുമ്പോള്‍ ഭയപ്പെട്ടിരുന്നെന്നും അത് തന്റെ കഥാപാത്രത്തിന്റെ വിജയവും നടനെന്ന നിലയിലുള്ള അംഗീകാരവുമാണെന്ന് ടി.ജി. രവി പറഞ്ഞു. തന്റെ ഭാര്യയായിരുന്നു തനിക്കെല്ലാമെന്നും ഇപ്പോള്‍ അവര്‍ കൂടെയില്ലെന്നും പറഞ്ഞ ടി.ജി. രവി തനിക്ക് മറച്ചുവെക്കാന്‍ ഒന്നുമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

‘മനഃപ്രയാസവും ദുഃഖവുമില്ല. കാരണം അതില്‍ ഞാന്‍ കഥാപാത്രം മാത്രമാണ്. ആ കാലത്ത് എന്നെ കാണുമ്പോള്‍ ഭയപ്പെട്ട നിരവധി സ്ത്രീകളുണ്ടായിരുന്നു. എനിക്കതില്‍ വിഷമമില്ല. സ്ത്രീകള്‍ക്കുണ്ടായ ഭയം ആ കഥാപാത്രത്തിന്റെ വിജയവും നടനെന്ന നിലയില്‍ എനിക്ക് കിട്ടിയ അംഗീകാരവുമാണ്.

എന്റെ ഭാര്യയായിരുന്നു എനിക്കെല്ലാം. അവള്‍ എന്നെ വിട്ടു ഈ ലോകത്തോട് വിട പറഞ്ഞു. ചീത്ത അനുഭവങ്ങള്‍ എനിക്കില്ല. എന്റെ മടിയില്‍ കനമില്ല. അതിനാല്‍ എനിക്ക് മറച്ചുവെക്കാന്‍ ഒന്നുമില്ല. ഭയവുമില്ല,’ ടി.ജി. രവി പറയുന്നു.

Content Highlight: T G Ravi Talks About His Characters

Latest Stories

We use cookies to give you the best possible experience. Learn more