തിരുവനന്തപുരം: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകരുന്നതിനെ ന്യായീകരിച്ച് ആര്‍.എസ്.എസ് ചിന്തകന്‍ ടി.ജി മോഹന്‍ദാസ്. കള്ളപ്പണം കൊണ്ട് ചീര്‍ത്ത കൊഴുപ്പിനേക്കാള്‍ നല്ലത് മെലിഞ്ഞ ആരോഗ്യമുള്ള സമ്പദ് വ്യവസ്ഥയാണെന്നായിരുന്നു ടി.ജി മോഹന്‍ദാസിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു ടി.ജി മോഹന്‍ ദാസിന്റെ ന്യായീകരണം.
എല്ലാ രാജ്യങ്ങളിലും ഇടയ്ക്കിടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ടെന്നും അപ്പപ്പോള്‍ അത് പരിഹരിക്കാറുണ്ടെന്നും ഇതില്‍ ബഹളം വെക്കാനൊന്നുമില്ലെന്നുമാണ് മോഹന്‍ദാസ് പറയുന്നത്.
എന്നാല്‍ ഇതിന് പിന്നാലെ തന്നെ ടി.ജി മോഹന്‍ദാസിനെ പൊങ്കാലയിട്ട് നിരവധി പേര്‍ ട്വിറ്ററില്‍ എത്തി. മെലിഞ്ഞു മെലിഞ്ഞു ചത്താലും സാരമില്ലെന്നും തോണി മറിഞ്ഞാല്‍ പിന്നെ പുറം തന്നെയാണ് താങ്കളെപ്പോലുള്ളവര്‍ക്ക് നല്ലത് എന്നുമായിരുന്നു ചിലരുടെ പ്രതികരണം.
മാന്ദ്യം എന്നൊക്കെ വിളിച്ചുകൂവുന്നവരെ അന്വേഷിച്ചപ്പോള്‍ എയര്‍പോര്‍ട്ട് ലോഞ്ചിലിരുന്ന 150 രൂപയുടെ കപ്പൂച്ചിനോ കുടിക്കുന്നു എന്നും ടി.ജി മോഹന്‍ദാസ് മറ്റൊരു ട്വിറ്റില്‍ പറയുന്നു.
ഒരുപാട് മെലിയാതെ നോക്കണമെന്നും താനൊക്കെ എന്തൊരു പരാജയമാണെന്നും കള്ളപ്പണം എവിടെയെന്നും ചോദിക്കുന്നവരും ഉണ്ട്.
ജി.എസ്.ടി നടപ്പിലാക്കിയത് പരാജയമാണെന്ന വിമര്‍ശനത്തേയും മോഹന്‍ദാസ് പ്രതിരോധിക്കുന്നുണ്ട്. ജി.എസ്.ടി പ്രശ്‌നം പരിഹരിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നായിരുന്നു മോഹന്‍ദാസ് പറഞ്ഞത്.
കേന്ദ്രത്തിന് സെയില്‍ടാക്‌സ് ഉദ്യോഗസ്ഥരില്ലെന്നും ജി.എസ്.ടി കൊള്ള തടയേണ്ടത് സംസ്ഥാമാണെന്നുമായിരുന്നു മോഹന്‍ദാസിന്റെ വാദം. ഇതിനായി ഐസക് ആദ്യം ഇറങ്ങിയെങ്കിലും പിന്നെ വിട്ടുകളഞ്ഞത് എന്താണെന്നും മോഹന്‍ദാസ് ചോദിക്കുന്നു. കാശ് തരുന്നതില്‍ മുമ്പന്‍ മോദി തന്നെയെന്ന് ജി. സുധാകരന്‍ വരെ പറഞ്ഞെന്നും പിന്നെന്ത് പ്രതിസന്ധിയാണെന്നുമാണ് മോഹന്‍ദാസിന്റെ ചോദ്യം.