ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയ നീക്കവുമായി ടി.ഡി.പി. പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന മണ്‍സൂണ്‍ സെക്ഷനില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ നീക്കം.
ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി എന്ന വിഷയമുന്നയിച്ചാണ് ടി.ഡി.പി കേന്ദ്രസര്‍ക്കാരിനെതിരെ നീങ്ങുന്നത്. 2014 ല്‍ തെലങ്കാന സംസ്ഥാനം രൂപീകരിച്ചശേഷം ആന്ധ്ര പ്രത്യേക പദവിയ്ക്കായി രംഗത്തെത്തുണ്ട്.
ടി.ഡി.പിയുടെ ആവശ്യത്തിനായി പിന്തുണയ്ക്കാമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നെങ്കിലും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിനുശേഷം ഇതിനായി ഒന്നും ചെയ്തിരുന്നില്ല. ഇതോടെ ദക്ഷിണേന്ത്യയില്‍ എന്‍.ഡി.എയിലെ ബി.ജെ.പിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായ ടി.ഡി.പി സഖ്യമുപേക്ഷിച്ചിരുന്നു.
അടുത്ത വര്‍ഷം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.