| Monday, 1st August 2022, 10:19 pm

ശ്രീറാം വെങ്കിട്ടരാമനെ പുറത്താക്കിയ സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നു; റഹ്മത്തുള്ള സഖാഫി ഡൂള്‍ ന്യൂസിനോട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ആലപ്പുഴ കളക്ടര്‍ സ്ഥാനത്തുനിന്നും ശ്രീറാം വെങ്കിട്ടരാമനെ നീക്കിയ നടപടിയെ സ്വാഗതം ചെയ്ത് എസ്.വൈ.എസ്. നടപടി പ്രശംസനീയമാണെന്നും സ്വാഗതം ചെയ്യുന്നുവെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

മാധ്യമപ്രവര്‍ത്തന്‍ കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ വെങ്കിട്ടരാമനെ അടുത്തിടെ സര്‍ക്കാര്‍ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപക പ്രതിഷേധങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വെങ്കിട്ടരാമനെ പുറത്താക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് വന്നിരിക്കുന്നത്.

‘കേസില്‍ വിധി വരുന്നത് വരെ വെങ്കിട്ടരാമന് ഉയര്‍ന്ന പദവികള്‍ നല്‍കരുതെന്ന കാര്യം സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ അത് നടത്തിയില്ല. നേരത്തെ ആവശ്യപ്പെട്ട സംഗതിയായതുകൊണ്ട് സമരം ചെയ്യേണ്ടി വന്നു. അത് ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ അദ്ദേഹത്തെ മാറ്റിയിരിക്കുകയാണ്. അതിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു,’ റഹ്മത്തുള്ള സഖാഫി പറഞ്ഞു.

Content Highlight: SYS state secratary reacts to suspension of sriram venkittaraman

We use cookies to give you the best possible experience. Learn more