| Wednesday, 5th September 2012, 2:10 pm

ആസാമിലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സ്വാന്തനവുമായി SYS , SSF നേതാക്കളെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആസാമിലെ ദുബ്രി, കൊക്രജാര്‍, ചിരാഗ് തുടങ്ങിയ ജില്ലകളിലെ വംശീയ ആക്രമണത്തിന് ഇരയായി ആസാമിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്ന മുഴുവന്‍ അഭയാര്‍ത്ഥികളെയും സ്വന്തം ഗ്രാമങ്ങളില്‍ പുനരധിവസിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സുന്നി നേതാക്കള്‍ ആവശ്യപ്പെട്ടു.
ഹക്കിം അസ്ഹരി കാന്തപുരം, സാദിഖ് സഖാഫി, എന്‍. അലി അബ്ദുല്ല, ശിഹാബുദ്ദീന്‍ നൂറാനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആസാം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. []

കേരള നേതാക്കള്‍ക്ക് പുറമെ ആസാം, ബംഗാള്‍ വെസ്റ്റേണ്‍ റീജിണിയനില്‍ നിന്നുമുള്ള നേതാക്കള്‍ ഹക്കിം അസ്ഹരിയെ അനുഗമിച്ചു.
കഴിഞ്ഞ 5 വര്‍ഷമായി ആസാമില്‍ പ്രവര്‍ത്തിച്ച് വരുന്ന എസ്.വൈ.എസ്, കാന്തപുരത്തിന്റെ കീഴിലായി നുറോളം മസ്ജിദുകള്‍ നിര്‍മിച്ചിട്ടുണ്ട്.
ശേഷം അഭയാര്‍ത്ഥി ക്യാമ്പില്‍ ദുരിതമനുഭവിക്കുന്നവരെ സന്ദര്‍ശിച്ച് അവര്‍ക്കുള്ള സഹായം വിതരണം ചെയ്തു.

കഴിഞ്ഞ പെരുന്നാളിന് ആഘോഷം മാറ്റിവെച്ച് ആസാമിലെ  ദുരിതമനുഭവിക്കുന്നവരുടെ കൂടെ എന്ന ബാനറില്‍ കേരളമൊട്ടുക്കും എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ സഹായം സ്വീകരിക്കാനിറങ്ങിയിരുന്നെന്നും നേതാക്കള്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more