കോഴിക്കോട്: ഇസ്‌ലാമോ ഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര് ആവശ്യപ്പെട്ടു എന്ന തലക്കെട്ടില്‍ മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ് മത്തുല്ലാഹ് സഖാഫി.
‘വ്യാജവാര്‍ത്ത; മൗദൂദികളുടെ കാന്തപുരം ഫോബിയ’ എന്ന തലക്കെട്ടിലാണ് റഹ് മത്തുല്ലാഹ് സഖാഫിയുടെ ഫേസ്ബുക്ക് കുറിപ്പ്.
” ഇസ്‌ലാമോ ഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം എ.പി അബൂബക്കര് മുസ്ലിയാര് ആവശ്യപ്പെട്ടു എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമ സ്ഥാപനമായ മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത വ്യാജമാണ്. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അങ്ങനെയൊരു ആവശ്യം കാന്തപുരം ഉസ്താദ് ഉന്നയിച്ചിട്ടില്ല,” റഹ് മത്തുല്ലാഹ് സഖാഫി ഫേസ്ബുക്കില്‍ എഴുതി.
ഇസ്‌ലാമോ ഫോബിയ പറഞ്ഞ് മീഡിയാ വണ്‍ സമൂഹത്തില്‍ കുഴപ്പം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പൗരത്വ വിഷയത്തിലടക്കം സമുദായത്തിന്റെ വികാരം, വളരെ ആഴത്തിലും സമഗ്രതയിലും പ്രകടിപ്പിക്കുകയും രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന വിധത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതിന് മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. സംവരണ വിഷയത്തില്‍ സമുദായത്തിന്റെ ആവശ്യം ഒരു മാസം മുമ്പേ മുഖ്യമന്ത്രിയുമായി സംസാരിച്ചതുമാണെന്ന് റഹ് മത്തുല്ലാഹ് സഖാഫി വിശദീകരിക്കുന്നു.
അതേസമയം, കേരള പര്യടനത്തിനിടെ കോഴിക്കോട്ട് വെച്ച് മുഖ്യമന്ത്രിയെ കണ്ട കാന്തപുരം ഇസ്‌ലാമോ ഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് കാന്തപുരം എ.പി അബൂബക്കര് മുസ്‌ലിയാര്‍ നേരിട്ട് ആവശ്യപ്പെട്ടു എന്നാണ് മീഡിയാ വണ്ണിന്റെ വാര്‍ത്തയില്‍ പറയുന്നത്. പിന്നാക്ക സംവരണം സംരക്ഷിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കാന്തപുരം മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ