| Saturday, 30th December 2017, 12:10 pm

സീറോ മലബാര്‍ സഭ ഭൂമി വിവാദം; മാര്‍ ആലഞ്ചേരിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് ഒരു വിഭാഗം വിശ്വാസികള്‍ കത്തയച്ചു. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നാണ് ആവശ്യം.

കള്ളപ്പണ ഇടപാടും നികുതി തട്ടിപ്പും ഭൂമി ഇടപാടില്‍ നടന്നുവെന്നും ആരോപണമുണ്ട്. മദര്‍ തെരേസ ഗ്ലോബല്‍ ഫൗണ്ടേഷന്‍ വി.ജെ ഹെല്‍സിന്തിന്റെ പേരിലാണ് കത്തയച്ചത്.

നേരത്തെ ഭൂമി ഇടപാടില്‍ ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ട് പോപ്പിന് അയച്ചുകൊടുക്കാനും വൈദിക സമിതി തീരുമാനിച്ചിരുന്നു.

സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നിരുന്നത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more