ഗ്രീസില്‍ ഇടതുപക്ഷ മുന്നണിക്ക് ചരിത്ര വിജയം
Daily News
ഗ്രീസില്‍ ഇടതുപക്ഷ മുന്നണിക്ക് ചരിത്ര വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th January 2015, 12:00 pm

sirisa
ഏഥന്‍സ്: ഗ്രീസില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ അലക്‌സി സിപ്രയുടെ നേതൃത്വത്തില്‍ ഇടതുപക്ഷമുന്നണിയായ സിരിസക്ക് ചരിത്ര വിജയം.75 ശതമാനത്തിലധികം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 150 സീറ്റുകള്‍ നേടിയ മുന്നണിക്ക് കേവല ഭൂരിപക്ഷത്തിനായി രണ്ട് സീറ്റുകള്‍ മാത്രമാണ് നേടേണ്ടത്.

വോട്ടെടുപ്പില്‍ ഭരണ കക്ഷികള്‍ക്ക് വളരെ പിന്നിലായി രണ്ടാം സ്ഥാനത്ത് എത്താനെ കഴിഞ്ഞിട്ടുള്ളൂ. അതേ സമയം അധികാരം നഷ്ടപ്പെട്ട പ്രധാനമന്ത്രി അന്റോണീസ് സമരാസ് അലക്‌സി സിപ്രയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. പരാജയം സമ്മതിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേ സമയം ഗ്രീസിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ യൂറോസോണിന്റെ സാമ്പത്തിക അരക്ഷിതാവസ്ഥയുടെ ആക്കം കൂട്ടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ കാമറൂണ്‍ പ്രതികരിച്ചു. നിലവില്‍ യൂറോയുടെ വില ഡോളറിനെ അപേക്ഷിച്ച് കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന അവസ്ഥയിലാണ്.

ചെലവ് ചുരുക്കല്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി ഉണ്ടായ കോലാഹലങ്ങള്‍ക്ക് നടുവിലായിരുന്നു സിരിസ ഗ്രീസില്‍ ശക്തി പ്രാപിച്ചിരുന്നത്. നരത്തെ 2004ല്‍ ആയിരുന്നു 13 അംഗങ്ങളുടെ കരുത്തുമായി ഇടതുപക്ഷ മുന്നണിയായ സിരരിസ രൂപീകരിച്ചിരുന്നത്.

യൂറോപ്പിലെ സാമ്പത്തിക സംവിധാനമായ യൂറോ സോണിനെതിരെയും ഗ്രീസിലെ നിയോ ലിബറല്‍ പരിഷ്‌കാരങ്ങള്‍ക്കെതിരെയുമാണ് മുന്നണി പ്രവര്‍ത്തിച്ച് പോന്നിരുന്നത്. നേരത്തെ 2013ല്‍ മുന്നണിയെ ഒറ്റ പാര്‍ട്ടായി പ്രഖ്യാപിച്ചിരുന്നു.