എന്നാല്‍ പ്രസിഡന്റ് ബാശര്‍ അല്‍ അസദിന്റെയും സഹോദരനും ഉള്‍പ്പെടുന്ന 15പേരുടെ വിവരങ്ങളാണ് ഐക്യരാഷ്ട്ര സഭക്കും യുഎന്‍ ഏജന്‍സിയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സിനും (ഒ.പി.സി.ഡബ്ല്യു) വേണ്ടി നടത്തിയ അന്വേഷണത്തില്‍ റോയിട്ടേഴ്‌സിനു ലഭിച്ചിരിക്കുന്നത്.
ദമസ്‌കസ്: സിറിയയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായ കാലഘട്ടത്തില്‍ വിമതര്‍ക്കെതിരെ സേന രാസായുധം പ്രയോഗിച്ചെന്ന റിപ്പോര്‍ട്ട് പുറത്ത്. സിറിയന്‍ പ്രസിഡന്റ് ബാശര്‍ അല്‍ അസദിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാസായുധ പ്രയോഗമെന്ന റിപ്പോര്‍ട്ടാണ് റോയിട്ടേഴ്‌സ് പുറത്തു വിട്ടിരിക്കുന്നത്.
നേരത്തെ രാസായുധ പ്രയോഗം നടന്നിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സൈനിക യൂണിറ്റിന്റെ പേര് മാത്രമാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ പ്രസിഡന്റ് ബാശര്‍ അല്‍ അസദിന്റെയും സഹോദരനും ഉള്‍പ്പെടുന്ന 15പേരുടെ വിവരങ്ങളാണ് ഐക്യരാഷ്ട്ര സഭക്കും യുഎന്‍ ഏജന്‍സിയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സിനും (ഒ.പി.സി.ഡബ്ല്യു) വേണ്ടി നടത്തിയ അന്വേഷണത്തില്‍ റോയിട്ടേഴ്‌സിനു ലഭിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ടിനോട് അസദ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അടിസ്ഥാനമില്ലാത്ത വാദങ്ങളാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ വിമതരോ ഐസ്.ഐസോ ആകാം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
സിറിയന്‍ പ്രസിഡന്റ്, അദ്ദേഹത്തിന്റെ സഹോദരന്‍, പ്രതിരോധ മന്ത്രി, രഹസ്യാന്വേഷണ മേധാവി എന്നിവരാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്ന പ്രമുഖ വ്യക്തികള്‍ എന്നാല്‍ ഇവര്‍ക്കുമേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ എന്താണെന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ല.
സിറിയയിലെ ഗൗതയില്‍ 2013 ആഗസ്തിലാണ് ആഭ്യന്തര യുദ്ധത്തിനിടെ രാസായുധം ആദ്യം പ്രയോഗിച്ചതെന്നും ആയിരത്തിലധികം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിന്റെ ഇരട്ടി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനു മുമ്പ് ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ അവസാനം 1988ല്‍ ഹല്‍ബ്ജ കൂട്ടകൊലയിലാണ് രാസായുധം അവസാനമായി ഉപയോഗിച്ചതെന്നാണ് കരുതപ്പെടുന്നത്. സിറിയ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമല്ലാത്തതിനാല്‍ കുറ്റാരോപണം നടന്നാലും യു.എന്‍നിനു ഫലപ്രദമായി ഇടപെടാന്‍ കഴിയുമോ എന്നു സംശയമാണ്.