ദമാസ്‌കസ്: തെക്കന്‍ സിറിയയിലെ ലോകപ്രശസ്ത ഇസ്‌ലാമിക് പണ്ഡിതന്‍ ഇമാം നവവിയുടെ ശവകൂടീരം ആക്രമണത്തില്‍ തകര്‍ന്നു. അല്‍-ഖ്വയ്ദയുടെ സിറിയന്‍ ബ്രാഞ്ചായ അല്‍ നുസ്‌റ ഫ്രണ്ടാണ് ആക്രമണത്തിനു പിന്നില്‍.
ജോര്‍ദാന്‍ അതിര്‍ത്തിക്കു സമീപമുള്ള സിറിയയിലെ നവയിലാണു സംഭവം. 13 നൂറ്റാണ്ടു പഴക്കമുള്ളതാണ് ശവകുടീരം.
ശാഫിഊ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ നവവി ഇമാം ലോക പ്രശസ്തമായ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവു കൂടിയാണ്.
ശവകുടീരത്തിനു നേരെ ആക്രമണമുണ്ടായ കാര്യം സിറിയയിലെ മനുഷ്യാവകാശ സംഘടനകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തിനും പാരമ്പര്യത്തിനും നേരെയുള്ള ആക്രമണമാണ് നടന്നതെന്ന് സിറിയന്‍ സര്‍ക്കാറിന്റെ ഇസ്‌ലാമിക് ധനവിനിയോഗ മന്ത്രാലയം അഭിപ്രായപ്പെട്ടു. മന്ത്രാലയം ആക്രണത്തെ അപലപിക്കുകയും ചെയ്തു.
സിറിയയിലെ ആക്രമണങ്ങള്‍ അവിടുത്തെ 290 പൈതൃക കേന്ദ്രങ്ങളെ നേരിട്ടു ബാധിച്ചിട്ടുണ്ടെന്ന് ഡിസംബറില്‍ പ്രസിദ്ധീകരിച്ച യു.എന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതില്‍ 24 കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടെന്നും 104 എണ്ണത്തിന് വന്‍ കേടുപാടു സംഭവിച്ചെന്നും 85 എണ്ണത്തിനു ഭാഗമായി കേടു പറ്റിയെന്നും കണ്ടെത്തിയിരരുന്നു.