ഡമാസ്‌കസ്:വടക്കന്‍ സിറിയയിലെ കുര്‍ദുകളുടെ സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോര്‍സിനു നേരെ തുര്‍ക്കിഷ് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിനിടയില്‍ എസ്.ഡി.എഫിന്റഫെ തടവിലുള്ള 5 ഐ.എസ് ഭീകരര്‍ രക്ഷപ്പെട്ടതായി എസ്.ഡി.എഫ് അറിയിച്ചു.വടക്കന്‍സിറിയയിലെ നവ്കൂകര്‍ ജയിലില്‍ നിന്നാണ് ഇവര്‍ രക്ഷപ്പെട്ടിരിക്കുന്നതെന്ന് എസ്.ഡി.എഫിന്റെ പ്രതിനിധി എ.എഫ്.പി യോട് പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതോടെ അമര്‍ച്ച ചെയ്യപ്പെട്ടു എന്നു പറയുന്ന ഐ.എസ് സംഘത്തിന്റെ തിരിച്ചു വരവ് സംഭവിക്കുമോ ന്നെ സംശയം അന്താരാഷ്ട്ര തലത്തില്‍ ബലപ്പെടുകയാണ്.
വടക്കന്‍ സിറിയയിലെ ഏഴു തടവറകളിലായി സിറിയയിലെയും ഇറാഖിലെയും ഉള്‍പ്പെടെ 54 രാജ്യങ്ങളില്‍ നിന്നുള്ള ഐ.എസ് ഭീകരരാണ് തടവറയിലുള്ളത്.
തുര്‍ക്കി ഇവിടേക്ക് ആക്രമണം നടത്തുന്നതോടെ ജയിലുള്ളവരെല്ലാം പുറത്തു കടക്കുമോ എന്നാണ് ലോകം ഭയക്കുന്നത്.
സിറിയന്‍ കുര്‍ദുകളുടെ എസ്.ഡി.എഫിനുള്ള സൈനിക സഖ്യ സഹായം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചതോടെയാണ് തുര്‍ക്കി പ്രസിഡന്റ് റെജബ് തയ്യുബ് എര്‍ദോഗാന്‍ മേഖലയില്‍ സിറിയന്‍ കുര്‍ദുകള്‍ക്കെതിരെ സൈനികാക്രണം അഴിച്ചു വിട്ടത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
50 പേരാണ് തുര്‍ക്കിഷ് സൈന്യത്തിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്. മേഖലയില്‍ നിന്നും സിറിയന്‍ കുര്‍ദുകളെ തുരത്തി തുര്‍ക്കിയിലുള്ള സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനാണ് സൈന്യത്തെ വിന്യസിച്ചതെന്ന് എര്‍ദൊഗാന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി 60000 ത്തിലധികം കുര്‍ദ് വംശജരാണ് മേഖലയില്‍ നിന്നും ഒഴിഞ്ഞു പോയത്.