| Thursday, 11th June 2020, 10:20 am

അഞ്ജുവിനെ ക്ലാസിലിരുത്തി മാനസികമായി തളര്‍ത്തി; ബി.വി.എം കോളേജിനെതിരെ അന്വേഷണ സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചേര്‍പ്പുങ്കല്‍ ബി.വി.എം കോളേജിനെതിരെ  എം.ജി സര്‍വകലാശാല അന്വേഷണ സമിതി.
ഹാള്‍ ടിക്കറ്റിന് പിന്നില്‍ ഉത്തരം എഴുതിയത് കണ്ടെത്തിയ ശേഷവും അഞ്ജുവിനെ ഒരു മണിക്കൂറോളം ക്ലാസിലിരുത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണസമിതിയുടെ കണ്ടെത്തല്‍.

പരീക്ഷയ്ക്കിടെ ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ വിദ്യാര്‍ത്ഥിയെ പിന്നെ ക്ലാസില്‍ ഇരുത്താന്‍ പാടില്ലെന്നാണ് സര്‍വകലാശാല ചട്ടമെന്നും ബി.വി.എം കോളേജ് ഇതു ലംഘിക്കുകയും അഞ്ജുവിനെ ക്ലാസിലിരുത്തി മാനസികമായി തളര്‍ത്തിയെന്നും അന്വേഷണസമിതിയുടെ വിലയിരുത്തല്‍.

ഇക്കാര്യം വ്യക്തമാക്കി സംഭവം അന്വേഷിക്കുന്ന സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്ന് വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.  ഡോ.എം.എസ് മുരളി,ഡോ. അജി സി പണിക്കര്‍,പ്രൊഫസര്‍  വി.എസ് പ്രവീണ്‍കുമാര്‍ എന്നിവരാണ് സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതിയംഗങ്ങള്‍. അന്വേഷണസംഘം ഇന്നലെ രാവിലെ കോളേജിലെത്തി വിവരം ശേഖരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

We use cookies to give you the best possible experience. Learn more