| Sunday, 3rd January 2021, 8:13 pm

നിങ്ങളുടെ കുട്ടികള്‍ക്ക് പ്രമേഹമുണ്ടോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക...

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രായഭേദമന്യേ എല്ലാവരിലും ഉണ്ടാകുന്ന രോഗമായി മാറിയിരിക്കുകയാണ് പ്രമേഹം. കുട്ടികള്‍ക്കിടയിലും പ്രമേഹരോഗം കണ്ടുവരുന്നത് മാതാപിതാക്കളില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്. ടൈപ്പ് 1 പ്രമേഹമാണ് കുട്ടികളില്‍ വര്‍ധിച്ചുവരുന്നതായി കാണപ്പെടുന്നത്.

ഏതാനും മാസം പ്രായമുള്ള കുട്ടികളില്‍വരെ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. കുട്ടികളിലെ ഈ രോഗാവസ്ഥയെ ‘ജുവനൈല്‍ ഡയബറ്റിസ്’ എന്നാണ് വിളിക്കുന്നത്.

കുട്ടികളിലുണ്ടാകുന്ന പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ശ്രദ്ധിച്ചാല്‍ ഒരുപരിധി വരെ രോഗത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്. ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍, ക്ഷീണം അല്ലെങ്കില്‍ അലസത, വയറിളക്കം, ഭാരക്കുറവ്, വിശപ്പ് കൂടുതല്‍ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹത്തിന് കാരണമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ കുട്ടികളില്‍ പൊതുവെ ഈ രോഗസാധ്യതയെപ്പറ്റിയുള്ള അവബോധമില്ലായ്മ രോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകാറുണ്ട്.

അതിനാല്‍ ഈ ലക്ഷണങ്ങള്‍ കുട്ടികളില്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് വേണ്ട പരിശോധനകള്‍ നടത്തേണ്ടതാണ്. രക്തത്തിലെ പഞ്ചസാര ക്രമീകരിക്കാന്‍ കുട്ടികളെ സഹായിക്കുക എന്നത് മാത്രമാണ് പ്രമേഹരോഗം ഇല്ലാതാക്കാനുള്ള പ്രധാന പ്രതിവിധി.

ജംഗ് ഫുഡ് പരമാവധി കുറയ്ക്കുകയും ആരോഗ്യകരമായ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കാനും ശ്രദ്ധിക്കുക. അതുപോലെ തന്നെ പ്രധാനമാണ് വ്യായാമവും. ഭക്ഷണക്രമീകരണത്തോടൊപ്പം വ്യായാമം ചെയ്യാനും കുട്ടികളെ ശീലിപ്പിക്കേണ്ടതാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Symtoms Of Juvenile Diabetics

We use cookies to give you the best possible experience. Learn more