ഹോര്‍മോണുകളുടെ വ്യതിയാനം കാരണം സ്ത്രീകളില്‍ സാധാരണയായി ഉണ്ടാകുന്ന രോഗമാണ് പി.സി.ഒ.ഡി അഥവാ പോളി സിസ്റ്റിക് സിന്‍ഡ്രോം. രോഗമുള്ളവരുടെ ഓവറികളില്‍ കുമിളകള്‍ പോലെയുള്ളവ പ്രത്യക്ഷപ്പെടുന്നു. ഇത് സ്‌കാനിംഗ് നടത്തിയാല്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളു.
ശരിയായ രീതിയിലല്ലാത്ത ആര്‍ത്തവം, അമിതവണ്ണം, രോമവളര്‍ച്ച എന്നീ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ ഉറപ്പാക്കേണ്ടതാണ്.
ഹോര്‍മോണുകളുടെ വ്യതിയാനമാണ് പി.സി.ഒ.ഡി ഉണ്ടാകാനുള്ള പ്രധാന കാരണം. വെള്ളം നിറഞ്ഞ കുമിളകള്‍ മാലപോലെ അണ്ഡാശയത്തല്‍ പ്രത്യക്ഷപ്പെടുന്നു. ഇതിന്റെ ഫലമായി അണ്ഡാശയത്തിനുള്ളിലെ അണ്ഡങ്ങള്‍ക്ക് പുറത്തേക്ക് വരാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുന്നു.
ഇതിന്റെ ഭാഗമായി അണ്ഡോല്‍പ്പാദനം നടക്കാത്ത സാഹചര്യം ഉണ്ടാകുകയും വന്ധ്യതയ്ക്ക് കാരണമാകുകയും
ALSO READ: എച്ച്.ഐ.വിയെക്കാള്‍ മാരക ലൈംഗികരോഗമുണ്ട്; മൈക്കോപ്ലാസ്മ ജെനിറ്റാലിയത്തെപ്പറ്റി അറിയേണ്ടതെല്ലാം…
ചെയ്യുന്നു.
താഴെപ്പറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തുടങ്ങേണ്ടത് അത്യാവശ്യമാണ്.
പ്രധാന ലക്ഷണങ്ങള്‍
കൃത്യമല്ലാത്ത ആര്‍ത്തവം
പ്രധാന ലക്ഷണങ്ങളിലൊന്നാണ് ശരിയായ രീതിയിലല്ലാത്ത ആര്‍ത്തവം. ഹോര്‍മോണ്‍ വ്യത്യാസത്തെ തുടര്‍ന്ന് കൃത്യമായി അണ്ഡോല്‍പ്പാദനം നടക്കാത്തതാണ് ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണം. രോഗമുള്ളവരില്‍ ഒരു മാസം മുതല്‍ ആറുമാസം വരെ വ്യത്യാസത്തില്‍ ആര്‍ത്തവം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ശരീരത്തിനുണ്ടാകുന്ന അമിത വണ്ണം
പിസിഒഡി പ്രശ്‌നബാധിതരായ സ്ത്രീകള്‍ക്ക് അമിതവണ്ണം ഉണ്ടാകുന്നു. രോഗബാധിതരുടെ ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം കുറയുന്നു. ഈ സമയത്ത് പ്രമേഹവും രക്തസമ്മര്‍ദ്ദവും വര്‍ധിക്കുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷിയെത്തന്നെ ഇത് ബാധിക്കുകയും ചെയ്യുന്നുവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്
ALSO READ: ഷിഗെല്ല രോഗം പടരുന്നു; തടയാന്‍ ഈ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യം
അമിത രോമവളര്‍ച്ച
ശരീരത്തില്‍ രോമ വളര്‍ച്ചയുണ്ടാകുന്നതാണ് രോഗത്തിന്റെ മറ്റൊരു ലക്ഷണം. മീശയ്ക്ക് പുറമേ മറ്റ് ഭാഗങ്ങളിലും രോമവളര്‍ച്ചയുണ്ടാകാം. അതുകുടാതെ മുഖക്കുരു വര്‍ധിക്കുന്നത്, മുടികൊഴിച്ചില്‍ എന്നിവ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
വന്ധ്യത
ഹോര്‍മോണ്‍ വ്യതിയാനം കാരണം കൃത്യമായി അണ്ഡോല്‍പ്പാദനം നടക്കാത്ത സാഹചര്യമുണ്ടാകുന്നു. ഇത് കാരണം ഗര്‍ഭം ധരിച്ചാലും അബോര്‍ഷന്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഈ രോഗം ബാധിച്ച സ്ത്രീകളില്‍ കൂടുതലാണ്.
ചികിത്സ
വ്യക്തിയുടെ ശാരീരിക അവസ്ഥ അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റുക അപ്രായോഗികമാണ്. ജീവിതശൈലി മാറ്റങ്ങളും കൃത്യമായ മരുന്നുപയോഗവുമാണ് രോഗത്തെ ഇല്ലാതാക്കാന്‍ ചെയ്യേണ്ടത്.
മരുന്ന് നല്‍കി ഭേദമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമാണ് സര്‍ജറി ഉപയോഗിക്കേണ്ടി വരിക. ഓവുലേഷന്‍ കൃത്യമല്ലാത്ത സാഹചര്യത്തില്‍ സര്‍ജറി മാത്രമാണ് ഏക പോംവഴി. കീഹോള്‍ സര്‍ജറിയിലൂടെ ഓവറികളില്‍ സുഷിരങ്ങള്‍ സൃഷ്ടിച്ച് രോഗ കാരണമായ കുമിളകളെ നശിപ്പിക്കുന്നു.