സിലിണ്ടര്‍ നിയന്ത്രണത്തിനെതിരെ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ രംഗത്ത്
Kerala
സിലിണ്ടര്‍ നിയന്ത്രണത്തിനെതിരെ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ രംഗത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th October 2012, 9:04 am

കൊച്ചി: കേന്ദ്രീകൃത പാചകവാതക വിതരണസംവിധാനമുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് സ്വന്തംപേരില്‍ കണക്ഷന്‍ നല്‍കാനാകില്ല എന്ന എണ്ണക്കമ്പനികളുടെ തീരുമാനത്തിനെതിരെ ഫ്ളാറ്റ് നിര്‍മാതാക്കള്‍ രംഗത്ത്.

കേരളത്തിന് പുറത്തൊരിടത്തും ഇത്തരത്തിലൊരു നിയന്ത്രണം നിലനില്‍ക്കുന്നില്ലെന്നും ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാനാണ് എണ്ണക്കമ്പനികളുടെ നീക്കമെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണെന്നും ഫ്ളാറ്റ് നിര്‍മാതാക്കള്‍ അറിയിച്ചു.[]

ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ വ്യക്തിഗത സിലിണ്ടറിന് അപേക്ഷിക്കുകയാണെങ്കില്‍ കേന്ദ്രീകൃത വിതരണ സംവിധാനം താമസസ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന സാക്ഷ്യപത്രം നല്‍കണമെന്നാണ് നിര്‍ദേശം.

റെറ്റിക്കുലേറ്റഡ് സംവിധാനമൊരുക്കാതെ ഫ്‌ളാറ്റുകള്‍ക്ക് നിര്‍മാണാനുമതി നല്‍കില്ലെന്നായിരുന്നു നേരത്തെയെടുത്ത തീരുമാനം.

എണ്ണക്കമ്പനികളുടെ നിര്‍ദേശപ്രകാരം റെറ്റിക്കുലേറ്റഡ് സപ്ലൈ സംവിധാനം ഒരുക്കിയശേഷം, കമ്പനികള്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത് നിയമവിരുദ്ധമായാണ് എന്നും ഫ്‌ളാറ്റ് ഉടമകള്‍ വാദിക്കുന്നു.

എണ്ണക്കമ്പനികളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഫïാറ്റുകളില്‍ താമസിക്കാനെത്തിയ പലരും ഗാര്‍ഹിക കണക്ഷനുകള്‍ തിരികെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഫ്‌ളാറ്റുകള്‍ക്കുപോലും സബ്‌സിഡി സിലിണ്ടര്‍ ആറാക്കിയപ്പോള്‍ വീണ്ടും സ്വന്തംപേരില്‍ കണക്ഷനെടുക്കാന്‍ ശ്രമിച്ചവര്‍ക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്.