ഐ.പി.എല്‍ ലേലത്തിന് മുമ്പ് പലതും ചെയ്തു കാണിക്കാനുള്ള ഒറ്റ ദിവസം; ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍, ടൂര്‍ണമെന്റ് തുടങ്ങുന്നു..
Sports News
ഐ.പി.എല്‍ ലേലത്തിന് മുമ്പ് പലതും ചെയ്തു കാണിക്കാനുള്ള ഒറ്റ ദിവസം; ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍, ടൂര്‍ണമെന്റ് തുടങ്ങുന്നു..
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th November 2024, 6:59 pm

 

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീം പ്രഖ്യാപിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. സൂപ്പര്‍ താരം ശ്രേയസ് അയ്യരിനെ ക്യാപ്റ്റനാക്കി 17 അംഗ സ്‌ക്വാഡാണ് എം.സി.എ പ്രഖ്യാപിച്ചിരിക്കുന്നത്. അയ്യരിന് പുറമെ സൂപ്പര്‍ താരങ്ങളായ അജിന്‍ക്യ രഹാനെയും പൃഥ്വി ഷായും ടീമിന്റെ ഭാഗമാണ്.

ഐ.പി.എല്‍ താരലേലത്തിന് ഒരു ദിവസം മുമ്പ്, നവംബര്‍ 23നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. അഞ്ച് ഗ്രൂപ്പുകളിലായി 38 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ആദ്യ ദിവസമായ 23ന് വിവിധ ഗ്രൗണ്ടുകളിലായി 18 മത്സരങ്ങള്‍ അരങ്ങേറും.

ഐ.പി.എല്‍ താര ലേലത്തില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട താരങ്ങള്‍ക്ക് ലേലത്തിന് മുമ്പ് പലതും തെളിയിക്കാന്‍ ലഭിക്കുന്ന അവസാന അവസരമാണ് ഈ മത്സരങ്ങള്‍.

ആദ്യ മത്സരത്തില്‍ ഗോവയെയാണ് മുംബൈക്ക് നേരിടാനുള്ളത്. ഹൈദരാബാദ് ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഇ-യിലാണ് മുംബൈയും ഗോവയും സ്ഥാനം പിടിച്ചിരിക്കുന്നത്.

സയ്യദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ആംഗ്രിഷ് രഘുവംശി, ജയ് ബിസ്ത, അജിന്‍ക്യ രഹാനെ, സിദ്ധേഷ് ലാഡ്, സൂര്യാന്‍ഷ് ഷെഡ്‌ഗെ, സായ്‌രാജ് പാട്ടില്‍, ഹര്‍ദിക് താമോര്‍ (വിക്കറ്റ് കീപ്പര്‍), ആകാശ് ആനന്ദ് (വിക്കറ്റ് കീപ്പര്‍), ഷാംസ് മുലാനി, ഹിമാന്‍ഷു സിങ്, തനുഷ് കോട്ടിയന്‍, ഷര്‍ദുല്‍ താക്കൂര്‍, റോസ്റ്റണ്‍ ഡയസ്, ജുനൈദ് ഖാന്‍.

സയ്യിദ് മുഷ്താഖ് അലി ട്രോഫി

ബി.സി.സി.ഐ സംഘടിപ്പിക്കുന്ന ആഭ്യന്തര ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി (SMAT). മുന്‍ താരം സയ്യിദ് മുഷ്താഖ് അലിയുടെ സ്മരണാര്‍ത്ഥമാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. രഞ്ജി കളിക്കുന്ന ടീമുകള്‍ തന്നെയാണ് ഈ ടൂര്‍ണമെന്റിന്റെയും ഭാഗമാകുന്നത്.

2006-07 സീസണിലാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. ഉദ്ഘാടന സീസണില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാടാണ് ആദ്യ കിരീടം സ്വന്തമാക്കിയത്.

ഫോര്‍മാറ്റ്: ടി-20

ആദ്യ എഡിഷന്‍: 2006-07

അവസാന എഡിഷന്‍: 2023-24

പുതിയ എഡിഷന്‍: 2024-25

ടൂര്‍ണമെന്റ് ഫോര്‍മാറ്റ്: റൗണ്ട് റോബിന്‍ ആന്‍ഡ് നോക്കൗട്ട്

ആകെ ടീമുകള്‍: 38

നിലവിലെ ചാമ്പ്യന്‍മാര്‍: പഞ്ചാബ് (ആദ്യ കിരീടം)

ഏറ്റവുമധികം കിരീടം നേടിയ ടീം: തമിഴ്‌നാട് (മൂന്ന് തവണ)

ഏറ്റവുമധികം റണ്‍സ്: ഹര്‍പ്രീത് സിങ് ഭാട്ടിയ (2215 റണ്‍സ്)

ഏറ്റവുമധികം വിക്കറ്റ്: സിദ്ധാര്‍ത്ഥ് കൗള്‍ (120 വിക്കറ്റുകള്‍)

 

സയ്യിദ് മുഷ്താഖ് അലി ട്രോഫി 2024-25 ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ

  1. ബംഗാള്‍
  2. പഞ്ചാബ്
  3. മധ്യപ്രദേശ്
  4. ഹൈദരാബാദ്
  5. രാജസ്ഥാന്‍
  6. മേഘാലയ
  7. മിസോറാം
  8. ബീഹാര്‍

 

ഗ്രൂപ്പ് ബി

  1. ഗുജറാത്ത്
  2. തമിഴ്‌നാട്
  3. സൗരാഷ്ട്ര
  4. കര്‍ണാടക
  5. ത്രിപുര
  6. ബറോഡ
  7. സിക്കിം
  8. ഉത്തരാഖണ്ഡ്

ഗ്രൂപ്പ് സി

  1. ദല്‍ഹി
  2. ഹിമാചല്‍ പ്രദേശ്
  3. ഉത്തര്‍ പ്രദേശ്
  4. ഹരിയാന
  5. ജാര്‍ഖണ്ഡ്
  6. ജമ്മു കശ്മീര്‍
  7. മണിപ്പൂര്‍
  8. അരുണാചല്‍ പ്രദേശ്

ഗ്രൂപ്പ് ഡി

  1. അസം
  2. റെയില്‍വേയ്‌സ്
  3. ഒഡീഷ
  4. വിദര്‍ഭ
  5. ചണ്ഡിഗഢ്
  6. പുതുച്ചേരി
  7. ഛത്തീസ്ഗഢ്

 

ഗ്രൂപ്പ്

  1. മുംബൈ
  2. ഗോവ
  3. ആന്ധ്ര പ്രദേശ്
  4. കേരളം
  5. മഹാരാഷ്ട്ര
  6. സര്‍വീസസ്
  7. നാഗാലാന്‍ഡ്

 

Content Highlight: Syed Mushtaq Ali Trophy 2024-25: Mumbai announced squad, Shreyas Iyer will captain