| Monday, 11th January 2021, 11:22 am

ധോണിയ്ക്ക് പോലും എത്തിപ്പിടിക്കാനാവാത്ത റെക്കോഡ്; ഒറ്റ ഇന്നിംഗ്‌സില്‍ താരമായി പന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

സിഡ്‌നി: വിക്കറ്റ് കീപ്പിംഗില്‍ വിമര്‍ശനം നേരിടുമ്പോഴും ബാറ്റിംഗില്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി റിഷഭ് പന്ത്. ആസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 97 റണ്‍സെടുത്ത പന്ത് ഒരുപിടി റെക്കോഡുകളാണ് സ്വന്തം പേരില്‍ കുറിച്ചത്.

ആസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡാണ് പന്ത് സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ താരം സയ്യീദ് കിര്‍മാനിയുടെ റെക്കോഡാണ് പന്ത് മറികടന്നത്.

സൂപ്പര്‍താരം മഹേന്ദ്രസിംഗ് ധോണിയ്ക്ക് പോലും മറികടക്കാനാകാത്ത റെക്കോഡാണ് പന്ത് സ്വന്തം പേരിലാക്കിയത്.

ധോണിയ്ക്ക് 311 റണ്‍സാണ് ആസ്‌ട്രേലിയയിലുള്ളത്. കിര്‍മാണിയ്ക്ക് 471 റണ്‍സാണ് ഓസീസിലുണ്ടായിരുന്നത്.

നാലാം ഇന്നിംഗ്‌സില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡും വീണ്ടും പന്ത് തന്നെ സ്വന്തമാക്കി.

2018 ല്‍ ഇംഗ്ലണ്ടിനെതിരെ പന്ത് നേടിയ 114 റണ്‍സാണ് ഈ പട്ടികയിലെ ഒന്നാം സ്ഥാനത്ത്. തിങ്കളാഴ്ചത്തെ 97 റണ്‍സ് ഈ പട്ടികയിലെ രണ്ടാം സ്ഥാനത്തായി. 76 റണ്‍സ് നേടിയ ധോണി ഇതില്‍ മൂന്നാം സ്ഥാനത്തും പാര്‍ത്ഥിവ് പട്ടേലിന്റെ 67 നാലാം സ്ഥാനത്തുമാണ്.

മാത്രമല്ല കഴിഞ്ഞ 10 ഇന്നിംഗ്‌സുകളില്‍ ആസ്‌ട്രേലിയയില്‍ 25 റണ്‍സില്‍ കൂടുതല്‍ നേടിയ താരമെന്ന റെക്കോഡും പന്ത് സ്വന്തമാക്കി.

25, 28, 36, 30, 39, 33, 159, 29, 36, 97 എന്നിവയാണ് പന്ത് ആസ്‌ട്രേലിയയില്‍ കഴിഞ്ഞ 10 ഇന്നിംഗ്‌സുകളില്‍ നേടിയ സ്‌കോര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sydney Test: Rishabh Pant  become Asian wicketkeeper with most Test runs in Australia

We use cookies to give you the best possible experience. Learn more