സിഡ്‌നി: ന്യൂസിലാന്റിനെതിരായ മൂന്നാം ടെസ്റ്റില്‍ മാര്‍നസ് ലബുഷാനെയ്ക്ക് ഇരട്ടസെഞ്ച്വറി. 346 പന്തില്‍ 19 ഫോറുകളുടേയും ഒരു സിക്‌സിന്റേയും അകമ്പടിയോടെയാണ് ലബുഷാനെ തന്റെ ആദ്യ ഇരട്ടസെഞ്ച്വറി കുറിച്ചത്.
പരിക്കേറ്റ സ്മിത്തിന് പകരക്കാരനായി മൂന്നാം നമ്പറില്‍ കളിക്കാനിറങ്ങിയ മാര്‍നസ് 2019 ലെ ഫോം ഈ വര്‍ഷവും തുടരുകയാണ്. ഈ പരമ്പരയില്‍ മാത്രം 500 റണ്‍സ് കുറിച്ച മാര്‍നസ്, സ്റ്റീവ് സ്മിത്തിന്റെ ടെസ്റ്റിലെ ബാറ്റിംഗ് ശരാശരിയേയും മറികടന്നു.
2019 ല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് എന്ന നേട്ടവും മാര്‍നസിന്റെ പേരിലായിരുന്നു. കഴിഞ്ഞ വര്‍ഷം 1000 റണ്‍സ് ടെസ്റ്റില്‍ മറികടന്ന ഏക താരവും മാര്‍നസാണ്. 17 ഇന്നിംഗ്സുകളിലായി 64.91 ബാറ്റിംഗ് ശരാശരിയില്‍ 1104 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഏഴ് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടും.
ഈ പതിറ്റാണ്ടിലെ ആദ്യ ഇരട്ടസെഞ്ച്വറി എന്ന നേട്ടവും മാര്‍നസ് സ്വന്തമാക്കി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലും ഈ നേട്ടം സ്വന്തമാക്കിയതും ഓസ്‌ട്രേലിയന്‍ താരങ്ങളായിരുന്നു.
2000-ത്തിന്റെ തുടക്കത്തില്‍ ജസ്റ്റിന്‍ ലാംഗറും 2010 ല്‍ റിക്കി പോണ്ടിംഗും പതിറ്റാണ്ടിലെ ആദ്യ ഇരട്ട സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
WATCH THIS VIDEO: