കോഴിക്കോട്: ലൊക്കേഷനില്‍വെച്ച് ചിത്രങ്ങള്‍ എടുക്കാന്‍ സമ്മതിച്ചില്ലെന്നതിന്റെ പേരില്‍ നിവിന്‍ പോളിയ്ക്കെതിരെ സിനിമാവാരികയായ നാന നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന് ശ്യാമപ്രസാദ്. താരത്തെ ശാപമെന്ന് വിളിച്ചധിക്ഷേപിച്ചത് പതിവ് മാധ്യമവികൃതിയാണെന്ന് ശ്യാമപ്രാസദ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സംവിധായകന്റെ വിമര്‍ശനം.
ഒരു വാരിക സെറ്റ് കവര്‍ ചെയ്യാന്‍ വരുന്നത് ആ സിനിമയെ അങ്ങോട്ടുചെന്ന് സഹായിച്ചുകളയാമെന്ന ഔദാര്യം കൊണ്ടല്ലെന്നും സ്വന്തം വാണിജ്യ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. താരപ്രഭ മുതലാക്കുന്നതില്‍ സിനിമ വാരികകള്‍ക്കും പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്‍സ് എടുക്കാന്‍ വന്ന വാരികയുടെ പ്രതിനിധികളെ നിവിന്‍ തടഞ്ഞെന്നു പറഞ്ഞ് നാന രംഗത്തുവന്നിരുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന “ഹേ ജൂഡ്” എന്ന സിനിമയില്‍ നിവിന്‍ പോളിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശ്യാമപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം: