| Monday, 15th January 2024, 10:17 pm

അമ്മയുടെ മുത്തശ്ശൻ വിഷവൈദ്യൻ; കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കിപ്പിക്കും; പാമ്പ് പോകുമ്പോൾ പിറകിലുള്ള തൊഴുത്ത് നിന്ന് കത്തും: സ്വാസിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ കുടുംബത്തിൽ നിലനിന്നിരുന്ന ഒരാചാരം പങ്കുവെക്കുകയാണ് നടി സ്വാസിക. തന്റെ അമ്മയുടെ മുത്തച്ഛൻ ഒരു വിഷവൈദ്യൻ ആയിരുന്നെന്നും കടിച്ച പാമ്പിനെ വിളിച്ച് വിഷമിറക്കിപ്പിക്കുമായിരുന്നെന്നും സ്വാസിക പറഞ്ഞു.

എന്നാൽ ഇങ്ങനെ ചെയ്യുന്നത് ആ കുടുബത്തിന് ദോഷമാണെന്നും ഒരുപാട് പ്രശ്നങ്ങൾ വരുമെന്നും സ്വാസിക പറയുന്നു. പാമ്പ് കടിച്ചതിന് ശേഷം തിരിച്ചു പോകുമ്പോൾ വീട്ടിന്റെ പിറകിലുള്ള തൊഴുത്ത് കത്തുമെന്നും സ്വാസിക കൂട്ടിച്ചേർത്തു. ഇന്ത്യൻ സിനിമാ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ അമ്മയുടെ മുത്തശ്ശൻ വിഷവൈദ്യനായിരുന്നു. പാമ്പ് കടിച്ചിട്ട് അതേ പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുക. അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്,’ സ്വാസിക പറഞ്ഞു.

വിഷം ഇറങ്ങി പോകുന്നത് അസാധ്യമായിട്ടുള്ള കാര്യമല്ലേയെന്ന അവതാരികയുടെ ചോദ്യത്തിന് ഇറങ്ങിപ്പോകുമെന്നും തന്റെ വീട്ടിൽ നടന്നിട്ടുണ്ടെന്നുമായിരുന്നു സ്വാസികയുടെ മറുപടി. ‘ഇറങ്ങിപ്പോകും. അത് അസാധ്യമല്ല. പക്ഷേ എന്റെ വീട്ടിൽ നടന്നിട്ടുണ്ട്.

എന്റെ അമ്മയുമൊക്കെ അതിന് സാക്ഷികളാണ്. ആ പാമ്പ് എവിടെയാണെങ്കിലും വരും. പക്ഷേ അത് ആ ഫാമിലിക്ക് ഭയങ്കര ദോഷമാണ്. അതുകൊണ്ടാണ് കുടുംബത്തിൽ ഒരുപാട് പ്രശ്നങ്ങൾ വരുന്നത്. പിന്നീടുള്ള ജനറേഷനിലുള്ള കുട്ടികൾക്ക് ബുദ്ധിമാന്ദ്യം സംഭവിക്കുന്നതും തൊലി സംബന്ധമായ രോഗങ്ങൾ വരുന്നതും അതുകൊണ്ടാണ്.

ഒരു പരിധി കഴിഞ്ഞപ്പോൾ എന്റെ മുത്തശ്ശൻ അത് നിർത്തി. ഞാൻ മുത്തശ്ശനെ കണ്ടിട്ടില്ല. എന്റെ അമ്മയുടെ മുത്തശ്ശനാണ്. അദ്ദേഹം അത് നിർത്തി, മരിച്ചു. ഇപ്പോൾ ഫാമിലിയിൽ ആരും അങ്ങനെ ചെയ്യുന്നില്ല. ഞാൻ കണ്ടിട്ടില്ല എന്റെ അമ്മ കണ്ടിട്ടുണ്ട്.

എന്തൊക്കെയാണെങ്കിലും ആ പാമ്പ് വരുന്നുണ്ടല്ലോ? ആ കടി കിട്ടിയ ആളുടെ കടിച്ച സ്ഥലത്ത് പാമ്പ് വിഷമിറക്കുന്നു. പാമ്പ് തിരിച്ചു പോകുന്നു. ആ സമയത്ത് നമ്മുടെ പിന്നിലെ തൊഴുത്ത് കത്തും എന്നാണ് പറയുന്നത്. ഇത് പറയുമ്പോൾ ആളുകൾ തള്ള് തമാശ എന്നൊക്കെ പറയും. ഇതൊക്കെ നമ്മുടെ ഫാമിലിയിൽ റിയൽ ആയിട്ട് സംഭവിച്ചതാണ്. അതിന് ഓരോ കൂട്ടുകളൊക്കെയുണ്ട്,’ സ്വാസിക പറഞ്ഞു.

Content Highlight: Swosika shares  a ritual happend in her family

We use cookies to give you the best possible experience. Learn more