ഒരു സെക്കൻ്റ് ക്ലാസ് യാത്ര എന്ന മികച്ച ചിത്രത്തിന് ശേഷം റെജീസ് ആന്റണി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് സ്വർഗം . വിദേശ മലയാളികളുടെ കൂട്ടായ്മയായ സി.എൻ.ഗ്ലോബൽ മൂവീസാണ് ചിത്രം നിർമിക്കുന്നത്. ആദ്യമായി ഈ ബാനറിൽ നിർമിക്കുന്ന ചിത്രം കൂടിയാണിത്.
ഏപ്രിൽ പതിനൊന്ന് വ്യാഴാഴ്ച്ച പൂഞ്ഞാർ, സി.എം.ഐ.ദേവാലയത്തിലൂം പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം ആരംഭിച്ചത്. നിർമാണ കമ്പനിയുടെ മുഖ്യ ചുമതലയിലുള്ള ശ്രീമതി ലിസ്സി.കെ.ഫെർണാണ്ടസ് ഫസ്റ്റ് ക്ലാപ്പ് നൽകിക്കൊണ്ടാണ് ഷൂട്ട് തുടങ്ങിയത്.
മലയാള സിനിമയിൽ ഒരു കാലത്ത് പ്രേഷകർക്കിടയിൽ ഏറെ അംഗീകാരം നേടിയിരുന്ന അനന്യ ഒരിടവേളക്കുശേഷം അഭിനയിക്കാനെത്തുന്ന ചിത്രമെന്ന നിലയിലും ഈ സിനിമ ഏറെ പ്രസക്തമാണ്.
അനന്യ, അജു വർഗീസ് എന്നിവരെ കൂടാതെ ജോണി ആന്റണി, മഞ്ജു പിള്ള, വിനീത് തട്ടിൽ,അഭിരാം രാധാകൃഷ്ണൻ, രഞ്ജിത്ത് കങ്കോൽ ഉണ്ണിരാജ, കുടശ്ശനാട് കനകം, ശീറാം ദേവാഞ്ജന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സാജൻ ചെറുകയിൽ, സിജോയ് വർഗീസ്, തുടങ്ങിയവരും ആദ്യ രംഗത്തിൽ അഭിനയിച്ചവരിൽ പ്രമുഖരാണ്. ഇവർക്കൊപ്പം മഞ്ചാടി ജോബി, ഋഥികാറോസ് ആന്റണി എന്നിവരും ആദ്യ ദിവസം ചിത്രീകരണ വേളയിലുണ്ടായിരുന്നു.
ക്രൈസ്തവ പശ്ചാത്തലത്തിലൂടെ അയൽപക്കക്കാരായ രണ്ടു വീടുകളെ തികഞ്ഞ കുടുംബ മുഹൂർത്തങ്ങളിലൂടെയും നർമ മുഹൂർത്തങ്ങളിലൂടെയുമാണ് ഈ സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഒരു ക്ലീൻ ഫാമിലി എന്റർടൈനറായിരിക്കും ഈ ചിത്രമെന്നതിൽ സംശയമില്ല. ബേബി ജോൺ കലയന്താനി ആദ്യമായി ഒരു സിനിമക്കു ഗാനങ്ങൾ രചിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്.
സംഗീതം – മോഹൻ സിതാര, ജിന്റോ ജോൺ, ലിസ്സി .കെ. ഫെർണാണ്ടസ്. ഛായാഗ്രഹണം – എസ്. ശരവണൻ. എഡിറ്റിങ്-ഡോൺ മാക്സ് -കലാസംവിധാനം. അപ്പുണ്ണി സാജൻ. മേക്കപ്പ് പാണ്ഡ്യൻ. കോസ്റ്റ്യും – ഡിസൈൻ – റോസ് റെജീസ്. അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – റെജിലേഷ്, ആൻ്റോസ് മാണി. പ്രൊഡക്ഷൻ മാനേജർ റഫീഖ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ – തോബിയാസ്.പാലാ, മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
Content Highlight: Sworgam movie’s shooting started