| Sunday, 22nd June 2014, 7:31 pm

സ്വിസ് ബാങ്കില്‍ കളളപ്പണമുളളവരുടെ പട്ടിക ഇന്ത്യക്ക് കൈമാറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] സൂറിച്ച്: ഇന്ത്യയുടെ ഏറെക്കാലത്തെ പരിശ്രമങ്ങളുടെ ഫലമായി സ്വിസ് ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പട്ടിക പുറത്തുവരാന്‍ വഴിയൊരുങ്ങുന്നു. സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പട്ടിക തയാറായി.

വൈകാതെ പേരു വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറുമെന്നും ഇന്ത്യയില്‍ നിന്നുളള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് എല്ലാ സഹായങ്ങളും നല്‍കുമെന്നും സ്വിറ്റ്‌സര്‍ലന്‍ഡ് ഭരണകൂടം അറിയിച്ചു.

ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളവരുടെ പട്ടികയില്‍ യു.കെയാണ് ഒന്നാമത്. 58 ാം സ്ഥാനത്താണ് ഇന്ത്യ.

ഇന്ത്യക്കാര്‍ക്കു സ്വിസ് ബാങ്കുകളിലുള്ള നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഉതകുന്ന കരാര്‍ അടുത്തിടെ നിലവില്‍ വന്നിരുന്നു.

അക്കൗണ്ടുകളുടെയും സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ആ പ്രത്യേക അക്കൗണ്ടിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്നയാളുടെയും  പേരുവിവരങ്ങള്‍ ഇന്ത്യ നല്‍കിയാല്‍ മാത്രമേ  സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നു ഇതുവരെനിക്ഷേപ വിവരങ്ങള്‍ ലഭിക്കുമായിരുന്നുള്ളു.

എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏപ്രില്‍ 20ന് ഒപ്പുവച്ച കരാര്‍ ഇതു സംബന്ധിച്ച വ്യവസ്ഥകള്‍ ഉദാരമാക്കി. വ്യക്തികളുടെ പേരില്ലെങ്കിലും തിരിച്ചറിയാനുതകുന്ന എന്തെങ്കിലും സൂചനകള്‍ നല്‍കിയാല്‍ വിവരങ്ങള്‍ ലഭ്യമാക്കാമെന്നു സ്വിറ്റ്‌സര്‍ലാന്‍ഡ് സമ്മതിക്കുകയായിരുന്നു.

അതേ സമയം സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ച  വെളിപ്പെടുത്തലുകള്‍ തെറ്റാണെന്നും ശരിയായ വിവരങ്ങള്‍
ഉടന്‍ പുറത്തുവിടുമെന്നും സ്വിസ് ഭരണകൂടം അറിയിച്ചു.

We use cookies to give you the best possible experience. Learn more