| Thursday, 23rd October 2014, 9:52 am

കള്ളപ്പണം: രഹസ്യ അക്കൗണ്ടുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്ക് നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രഹസ്യ അക്കൗണ്ടുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്ക് നിര്‍ദേശം. നാല് ഇന്ത്യക്കാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം ലഭിച്ചതായി ദ ഇക്‌ണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈയിലെ മൂന്ന് പേര്‍ക്കും ദല്‍ഹിയിലെ ഒരാള്‍ക്കുമാണ് അക്കൗണ്ട് പിന്‍വലിക്കാനുള്ള നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ 31ന് മുമ്പായി പണം പിന്‍വലിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

അക്കൗണ്ടുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി സ്വിസ് ബാങ്ക് മാനേജര്‍മാര്‍ ഇവരെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ഒരാളോട് ഒക്ടോബര്‍ 30ന് മുമ്പ് പണം പിന്‍വലിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റൊരാളോട് ഈ പണത്തിന് ടാക്‌സ് അടച്ചതാണെന്നതിന് തെളിവ് നല്‍കാനാണ് നിര്‍ദേശിച്ചത്.

ഇവര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപം തുടങ്ങിയിട്ട് ഒരു ദശാബ്ദത്തിലേറെയായെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് ഇക്‌ണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലിയസ് ബെയര്‍, ക്രഡിറ്റ് സുസി, യു.ബി.എസ് എന്നിവിടങ്ങളില്‍ നിന്നാണ് അക്കൗണ്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫോണ്‍ വന്നിരിക്കുന്നത്.

We use cookies to give you the best possible experience. Learn more