ഇന്ത്യയില്‍ പന്നിപ്പനി കൂടുതല്‍ അപകടകരമായെന്ന് പഠനം
Daily News
ഇന്ത്യയില്‍ പന്നിപ്പനി കൂടുതല്‍ അപകടകരമായെന്ന് പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th March 2015, 8:34 pm

swine-flu-1ന്യൂദല്‍ഹി: ഇന്ത്യയില്‍ പന്നിപ്പനി കൂടുതല്‍ അപകടകരമായെന്ന് പഠനം. മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. എച്ച് 1 എന്‍ 1 കഴിഞ്ഞ തവണത്തേക്കാളും കൂടുതല്‍ ആളുകള്‍ക്ക് ബാധിച്ചിട്ടിട്ടുണ്ടെന്നും രോഗം ബാധിച്ച് കൂടുതല്‍ പേര്‍ മരണത്തിന് കീഴ്‌പ്പെട്ടെന്നും പഠനത്തില്‍ പറയുന്നു.

ഇന്ത്യന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 15000 കവിഞ്ഞു.  2009 ല്‍ ആയിരുന്നു ഇന്ത്യയില്‍ ആദ്യമായി പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

“ഹെമാഗ്ലുട്ടിനിന്‍” എന്ന പ്രേട്ടീനാണ് ഇന്ത്യയിലെ രോഗം മാരകമാകാന്‍ കാരണമെന്ന് പഠനം നടത്തിയ റാം ശശിശേഖരന്‍, കണ്ണന്‍ തരകരാമന്‍ എന്നിവര്‍ പറഞ്ഞു. രോഗത്തോടുള്ള ജനങ്ങളുടെ ആകാംഷയും ഭയവും കുറച്ച് എന്തിനെയാണ് ഭയക്കേണ്ടത് എന്ന ബോധം അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കാനും രോഗത്തിനെതിരെ പോരാടാനും കഴിയുന്ന മേല്‍ നോട്ടമാണ് വേണ്ടതെന്നും ഗവേഷകര്‍ പറയുന്നു.