| Tuesday, 4th February 2014, 1:19 pm

നീന്തല്‍ ഇതിഹാസം ഇയാന്‍ തോര്‍പ്പിനെ വിഷാദരോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] സിഡ്‌നി : ഓസ്‌ട്രേലിയന്‍ നീന്തല്‍ ഇതിഹാസം ഇയാന്‍ തോര്‍പ്പിന്  വിഷാദരോഗം പിടിപെട്ടതിനെ തുടര്‍ന്ന് സിഡ്‌നിയിലെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു.

സിഡ്‌നിയിലെ പനാനിയയിലെ മാതാപിതാക്കളുടെ വീട്ടിനടുത്ത് തോര്‍പ്പ് ഒരു കാറിനുള്ളിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു. കാറുടമ പോലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഭവസ്ഥത്തെത്തി.

പിന്നീട് തോാര്‍പ്പിനെ ബാങ്ക്‌സ്ടൗണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈയിടെ സിഡ്‌നിയിലെ പിതൃഗൃഹത്തില്‍ താമസിക്കാനെത്തിയതായിരുന്നു 31കാരനായ തോര്‍പ്പ്.

വിഷാദരോഗത്തിനും വേദനയ്ക്കുമുള്ള മരുന്നുകള്‍ കഴിച്ചിരുന്ന തോര്‍പ്പ് സുഹൃത്തിന്റെ കാറാണെന്ന് കരുതി മറ്റൊരാളുടെ കാറില്‍ കയറിയിരിക്കാന്‍ ശ്രമിച്ചതാണെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ അറിയിച്ചു.

സംഭവസമയത്ത് തോര്‍പ്പ് മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

2000ലെ സിഡ്‌നി ഒളിമ്പിക്‌സില്‍ മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും നേടി ഓസ്‌ട്രേലിയയുടെ ദേശീയ നായകനായി മാറിയ തോര്‍പ്പ് 2004ല്‍ ഏതന്‍സിലും രണ്ട് സ്വര്‍ണമടക്കം നാല് ഒളിമ്പിക്‌സ്‌മെഡല്‍ നേടിയിരുന്നു.

2006ല്‍ മത്സരവേദിയില്‍ നിന്ന് വിടവാങ്ങിയ തോര്‍പ്പ് 2011ല്‍ തിരിച്ചുവരവിന് ശ്രമം നടത്തിയെങ്കിലും ലണ്ടന്‍ ഒളിമ്പിക്‌സിനുള്ള ഓസീസ് ടീമിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. പിന്നീട് തോളിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

We use cookies to give you the best possible experience. Learn more